add

Tuesday, September 20, 2011

നുറുങ്ങുകള്‍




മണം

മഞ്ചാടി പെറുക്കാതെ കണ്ണാരം പൊത്താതെ വഴി
തെറ്റി വന്ന പ്രണയമേ
മറന്ന കിനാക്കള്‍ തിരിച്ചു വന്നു തുറിച്ചു നോക്കുമ്പോള്‍
ഞെട്ടി എഴുനേറ്റു നെടുവീര്‍പ്പിടുമ്പോള്‍
നിന്റെ കരിഞ്ഞ സുഗന്ധം ഞാന്‍ അറിയാറുണ്ട്






പുകയുന്ന പ്രണയം

എനിക്കായി നീ എരിഞ്ഞു തീരുമ്പോള്‍
നിന്നെ പ്രണയിച്ചു ജീവിതം അല്ലാതെ എന്ത് തരാന്‍ ..??







കൊട്ട

പരാതി ഇല്ലാതെ എല്ലാം വാങ്ങുന്നത് കൊണ്ടായിരിക്കും
ഞങ്ങള്‍ ചവറ്റു കൊട്ട ആയിപ്പോയത്
എന്നാലും വെളുക്കെ ചിരിച്ചു ഇല്ലാകഥ പറയുമ്പോള്‍
വോട്ടു തരാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല

16 comments:

  1. ചീറ്ന്നുണ്ടല്ലോ സഖാവെ!

    ReplyDelete
  2. സ്വീകാര്യതയുടെ അടയാളം ആണ് ഓരോ ചവറ്റു കൊട്ടകളും തിരസ്കരണം അതിന്റെ നിഘണ്ടുവില്‍ ഇല്ലാത്ത ഒന്നാണ്

    ReplyDelete
  3. ഇറ്റിയിറ്റിപെയ്യുന്നുണ്ട് വാക്കുകള്‍ കവിതയുടെ തേന്‍മഴപോല്‍ ..അഭിനന്ദനങ്ങള്‍ !

    ReplyDelete
  4. മൂന്നു കവിതകള്‍ ,,മൂന്ന് ആശയങ്ങള്‍ ,,മൂന്നാമത്തെ കമന്റു ഇടാനായത് ഒരു നിയോഗമായിരിക്കാം !!!

    ReplyDelete
  5. മൂന്നു കവിതകളും ചിന്തിക്കാന്‍ ഇടം നല്‍കുന്നു. കൂടുതല്‍ മനോഹരമായ കവിതകള്‍ക്കായി ഇനിയും വരാം.

    ReplyDelete
  6. കരിയുന്ന ,എരിയുന്ന ,അസ്തിത്വമില്ലാത്ത ജീവിതങ്ങള്‍ ......
    മനോഹരം

    ReplyDelete
  7. ഒത്തിരി ഇഷ്ടപ്പെട്ടു , മൂന്നു കവിതകളും .അഭിനന്ദനങ്ങള്‍ .

    ReplyDelete
  8. ‘പുകയുന്നപ്രണയത്തിന്’ കരിയുന്ന’മണം‘ കൊടുത്ത് ‘കൊട്ട’യിലാക്കീന്നു പറഞ്ഞാമതിയല്ലോ..!

    മൂന്നു കാപ്സൂളുകളും നന്നായിരിക്കുന്നു..!
    ആശംസകളോടെ..പുലരി

    ReplyDelete
  9. ആദ്യമായി എന്റെ ബ്ലോഗില്‍ വന്നു ഇവിടെ വരാന്‍ അവസരം ഒരുക്കിയതിനു നന്ദി ...........

    നല്ല കവിതകള്‍ ............ ഇഷ്ടമായി ഒരുപാട് .............

    ReplyDelete
  10. ഈ നുറുങ്ങുകള്‍ ഇഷ്ടായിട്ടോ ...

    ReplyDelete
  11. ഇഷ്ടമായി മൂന്നും. ഒന്നാമത്തേതു തന്നെ കൂടുതൽ നന്നായത്.

    ReplyDelete
  12. വിത്യസ്തം കാലികം ആശംസകള്‍

    ReplyDelete
  13. Valare nannayirikunnu....Valare nannayirikunnu....

    ReplyDelete
  14. വിത്യസ്തം കാലികം തന്നെ!
    അഭിനന്ദനങ്ങള്‍

    ReplyDelete
  15. സതീഷിന്റെ മനോഹരമായ കവിതപോലെ തന്നെ എല്ലാ ചിത്രങ്ങളും മനോഹരം ആണ് എല്ലാത്തിനും അഭിനന്ദനങ്ങള്‍ ആശംസകള്‍

    ReplyDelete