Wednesday, November 2, 2011

തിരുമുറിവുകള്‍
















ചില മുറിവുകള്‍ അങ്ങനെ ആണ്
തിരു മുറിവുകളായി തോന്നും
വേദന കുറവുള്ളതുകൊണ്ടോ
രക്തം വരാത്തതുകൊണ്ടോ അല്ല
ഹൃദയത്തിന്റെ ഏതെങ്കിലും
കോണില്‍ പാടുണ്ടാക്കുന്നത് കൊണ്ട് ..

ചില ഏകാന്ത രാത്രികള്‍
അങ്ങനെ ആണ് ഉറക്കം തരില്ല
കണ്ണിരില്‍ കുതിര്‍ത്താലോ
ചിരിയില്‍ ഉണക്കി പൊടിച്ചാലോ
ചിന്തകളായി വീണ്ടും
നമ്മെ തുറിച്ചു നോക്കികൊണ്ടിരിക്കും

ചില ഓര്‍മ്മകള്‍ അങ്ങനെ ആണ്
മറക്കാന്‍ കഴിയില്ല
തീച്ചൂളയില്‍ പുകച്ചാലും ,
ഓര്‍ക്കാതിരുന്നാലും
ചില നെടുവീര്‍പ്പുകളായി ,
സ്വപ്നങ്ങളായി നമ്മെ ശല്യപെടുത്തും

11 comments:

  1. ഒരു ഓര്‍മ്മക്കുറിപ്പ്‌ പോസ്റ്റണം എന്ന് കരുതിയതാ
    അതിനിടയ്ക്കാ നന്നായൊന്നു മുറിഞ്ഞത് ....

    ReplyDelete
  2. ഉണങ്ങാത്ത മുറിവുകള്‍. നന്നായി എഴുതി. മുറിഞ്ഞവര്‍ക്കെ വേദന അറിയൂ...

    ReplyDelete
  3. മറക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും ഓര്‍ക്കുന്നത് കൊണ്ടാണ് ചില ഓര്‍മ്മകള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തത്

    ReplyDelete
  4. വളരെ അര്‍ത്ഥവത്തായ വരികള്‍ .വേദനിക്കുന്ന ,മനസ്സ് പൊള്ളുന്ന അവസ്ഥയില്‍ നിന്നെ നല്ലവരികള്‍ നിര്‍ഗളിക്കൂ !അഭിനന്ദനങ്ങള്‍ !

    ReplyDelete
  5. ശക്തമായ ഒരു കാമ്പ് വരികളിലുണ്ട്.. നല്ല അര്‍ത്ഥവത്തായ വരികള്‍.. എനിക്കിഷ്ട്ടമായി. കവിത എന്ന രൂപത്തിലേക്ക് ഒന്ന് കൂടി ചെത്തി മിനുക്കിയെടുക്കാനുണ്ട് എന്ന്‍ എനിക്ക് തോന്നുന്നു.. ആശംസകള്‍..

    ReplyDelete
  6. ഞാൻ ഒരു ഭാരം തന്നെ...നല്ല വരികൾ

    ReplyDelete
  7. ചില ജീവിതങ്ങള്‍ക്ക് അങ്ങനെയാണ്
    എത്ര ശ്രമിച്ചിരുന്നാലും കരഞ്ഞാലും
    ചില ഓര്‍മ്മകളത്രയും വേദനകളായി തുടരും

    @ആശംസകള്‍ പുണ്യവാളന്‍

    ReplyDelete
  8. @ആസാദ്‌ :അഭിപ്രായത്തിന് നന്ദി ..ഇനി മെച്ചപ്പെടുത്താന്‍ ശ്രമിക്കാം ..
    വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി ..

    ReplyDelete
  9. ചില മുറിവുകള്‍ അങ്ങനെ ആണ്
    തിരു മുറിവുകളായി തോന്നും........

    അതെ സതീഷ്‌ അത് അങ്ങനെ തന്നെ .... ഒരിക്കലും ഉണങ്ങാതെ ഹൃദയത്തില്‍ നിന്നും ചോര വാര്‍ന്നോഴുക്കും

    ReplyDelete
  10. നന്നായിരിക്കുന്നു സുഹൃത്തേ.. ആശംസകള്‍..!!!

    ReplyDelete
  11. വായിച്ചു നെടുവീര്‍പ്പിടല്ലാതെ ഞാന്‍ ഒന്നും പറയുന്നില്ല.

    ReplyDelete