add

Thursday, December 8, 2011

ജീവിതക്കാഴ്ച

അമ്മയാണാദ്യം പറഞ്ഞത് ..
ഉറക്കത്തില്‍ കരഞ്ഞെന്ന് .
മാഞ്ചോട്ടില്‍ വീണു മുട്ടുപൊട്ടിയപ്പോഴല്ല ,
അത്താഴ പഷ്നിയില്‍ തീ തിന്നുറങ്ങിയപ്പോഴല്ല ,
അവന്‍ കല്ലെറിഞ്ഞു നെറ്റി പോട്ടിച്ചപ്പോഴല്ല,
വരില്ലെന്നറിഞ്ഞിട്ടും വരാറുള്ള വഴികളിലെല്ലാം
അവളെ കാത്ത് നിന്നിട്ടല്ല ,
കുറുപ്പിന്റെ വീട്ടിലെ പട്ടി കടിക്കാനോടിച്ചപ്പോഴുമല്ല ,
ഏതോ ഒരപവാദ കഥയില്‍ കണ്ടാല്‍ ചിരിക്കാത്ത
ആ പെണ്ണ് തീയില്‍ ചാടി ചത്തപ്പോള്‍ .

ആരും പറയാതെ അറിഞ്ഞിട്ടുണ്ട്
ഉറക്കത്തില്‍ കരഞ്ഞെഴുനേറ്റത്‌ .
കൂട്ടിമുട്ടാത്ത സ്നേഹത്തില്‍ ഞാണ് കിടന്നാടിയിട്ടല്ല ,
പകല്‍ക്കിനാവുകള്‍ പാതിയില്‍ മുറിഞ്ഞപ്പോഴല്ല ,
കല്ലും മണ്ണും ചുമന്നു കിതച്ചിട്ടല്ല ,
നടക്കാത്ത, കനത്ത ആശയങ്ങളുടെ പിറകെ പോയ
സ്നേഹിതന് വാളിന്റെ മൂര്‍ച്ചയും
രക്തസാക്ഷി എന്ന പേരും പതിച്ചു കൊടുത്തപ്പോള്‍ .

പിന്നീടവനാണ് പറഞ്ഞത്
ഉറക്കത്തില്‍ കരഞ്ഞെന്ന് .
കടം നെട്ടോട്ടമോടിച്ചപ്പോഴല്ല ,
അന്നത്തിനായി അമ്പലത്തില്‍ കാത്തുനിന്നതിനല്ല ,
നന്നാവുമെന്ന് പറഞ്ഞമ്മ കരഞ്ഞപ്പോഴുമല്ല ,
പ്രണയമെനിക്കും കാമം പലര്‍ക്കും കൊടുത്തു
അവള്‍ കാതരയായി കരഞ്ഞപ്പോള്‍ .

ഇന്നലെ നീയും പറഞ്ഞു
ഉറക്കത്തില്‍ കരഞ്ഞെന്ന് .
പേരറിയാത്ത പറ്റു ചാരായം കഴിച്ചതിനാലാകുമോ .?
തലയില്‍ മുണ്ടിടാതെ മംസക്കടയില്‍ പോയതിനാലോ .?
നഗരത്തിലെ പതിവ് കാഴ്ചകള്‍ കണ്ടതിനാലാകുമോ .?
ഓര്‍മകളിലെ പൂമ്പാറ്റകളെ കൊന്നതിനാലാകുമോ .?
ഇന്നലെ നീയും പറഞ്ഞു
ഉറക്കത്തില്‍ കരഞ്ഞെന്ന് ....

26 comments:

  1. പ്രിയപ്പെട്ട സതീശന്‍,
    എന്നിട്ടും,ഈ പൌര്‍ണമി രാവിന്റെ തണുത്ത നിലാവ് എന്റെ മനസ്സില്‍ മോഹങ്ങളും പ്രതീക്ഷകളും നല്‍കുന്നു!
    ഹൃദയസ്പര്‍ശിയായ വരികള്‍...!നന്നായി എഴുതി...!
    സസ്നേഹം,
    അനു

    ReplyDelete
  2. ജീവിതക്കാഴ്ച ... കവിത ഇഷ്ടായി ഒത്തിരി..

    നല്ല വരികള്‍..നല്ല ആശയം..

    ആശംസകള്‍....

    ReplyDelete
  3. ഉള്ളില്‍ തറയ്ക്കുന്ന വാക്കുകളാല്‍ ചേതോഹരമായിരിക്കുന്നു "പൂമരം".
    അഭിനന്ദനീയമായ രചന!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  4. പ്രണയമെനിക്കും കാമം പലര്‍ക്കും കൊടുത്തപ്പോൾ ഉറക്കത്തിൽ കരഞ്ഞു. :::::)))))))))))))

    ReplyDelete
  5. ജീവിതക്കാഴ്ച കൊള്ളാം... ചുറ്റും നടക്കുന്ന കുറെ കാഴ്ചകള്‍ നന്നായി പറഞ്ഞുട്ടോ ...

    ReplyDelete
  6. സതീഷ്‌ കുട്ടാ അഭിനന്ദനങ്ങള്‍ വളരെ ലളിതമായ വരികളില്‍ ആഴത്തിലുള്ള ആശയം പതിഞ്ഞു കിടക്കുന്നു നിന്റെ എല്ലാ കവിതയും പോലെ ഈ കവിതയും ഇഷ്ടമായി ആശംസകള്‍ വീണ്ടും ആവേശത്തോടെ എഴുതുക ഞങ്ങള്‍ കാത്തിരിക്കുന്നു

    ReplyDelete
  7. ഇടയ്ക്ക് വിജയഭാവത്തിൽ ചിരിച്ചിട്ടാണ്‌ പിന്നെ ഏങ്ങി ഏങ്ങി കരഞ്ഞത് എന്നാണല്ലോ എല്ലാരും പറയുന്നത്.. ഹി ഹി

    മനോഹരമായിരുന്നു..സമൂഹത്തിലെ ഭാവങ്ങൾ നന്നായി ഒപ്പിയെടുത്തു..... ഭാവുകങ്ങൾ...

    ReplyDelete
  8. കരയുന്ന ചില മനസ്സുകളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. മനോഹരമായ വരികള്‍ .ആശംസകള്‍

    ReplyDelete
  9. evideyokkeyoo hridayathil eatta murivukal ormappeduthhunnu,

    ReplyDelete
  10. പ്രിയ സതീഷന്‍ മനോഹരമായി എഴുതി.....

    ReplyDelete
  11. ജീവിതക്കാഴ്ചകള്‍ -എവിടെയൊക്കെയോ പോറിവരയ്ക്കുന്ന മുള്‍മുനകള്‍...നടക്കാത്ത ,കനത്ത ആശയങ്ങളുടെ പിറകെ പോയ സ്നേഹിതന് വാളിന്റെ മൂര്‍ച്ചയും രക്തസാക്ഷിയെന്ന പേരും പതിച്ചു കൊടുത്തപ്പോള്‍ ...തലയില്‍ മുണ്ടിടാതെ മാംസക്കടയില്‍ ....പ്രിയ സതീഷ്‌ ,ഓരോവരിയും അതിന്റെ ആശയഗാംഭീര്യം ത്രസിപ്പിക്കുന്ന ജീവിതക്കാഴ്ച അഭിനന്ദനീയം!

    ReplyDelete
  12. ഓര്‍മകളിലെ പൂമ്പാറ്റകളെ കൊന്നതിനാലാകുമോ .?
    ഇന്നലെ നീയും പറഞ്ഞു
    ഉറക്കത്തില്‍ കരഞ്ഞെന്ന് ....

    നന്നായി പറഞ്ഞിരിക്കുന്നു .....
    ഭാവുകങ്ങള്‍

    ReplyDelete
  13. പിന്നീടവനാണ് പറഞ്ഞത്
    ഉറക്കത്തില്‍ കരഞ്ഞെന്ന് .
    കടം നെട്ടോട്ടമോടിച്ചപ്പോഴല്ല ,
    അന്നത്തിനായി അമ്പലത്തില്‍ കാത്തുനിന്നതിനല്ല ,
    നന്നാവുമെന്ന് പറഞ്ഞമ്മ കരഞ്ഞപ്പോഴുമല്ല ,
    പ്രണയമെനിക്കും കാമം പലര്‍ക്കും കൊടുത്തു
    അവള്‍ കാതരയായി കരഞ്ഞപ്പോള്‍ .
    എവിടെയൊക്കെയോ കോറിവലിക്കുന്ന വരികൾ...!

    ReplyDelete
  14. സ്വപ്ന ജീവിയുടെ ജീവിതക്കാഴ്ച!

    ReplyDelete
  15. കവിത വായിച്ചു കൊള്ളാം

    ReplyDelete
  16. @anupama: എന്നെപ്പോലെതന്നെ  മുഴുവന്‍ പോസിറ്റീവ്  ആണല്ലേ ..നന്ദി 
    @Khaadu..
    @c.v.thankappan:
    @Lipi :
    @ഞാന്‍ പുണ്യവാളന്‍:
    @ആറങ്ങോട്ടുകര മുഹമ്മദ്‌
    @മനോജ് കെ.ഭാസ്കര്‍:
    @moideen angadimugar
    @anoop: വായിച്ചതിനും നല്ല വാക്കുകള്‍ക്കും നന്ദി .
    @Mohammedkutty irimbiliyam:മാഷെ നന്ദി ഈ വഴി മറക്കാതിരിക്കുന്നതിനു.
    @എം പി.ഹാഷിം
    @MUHAMMED SHAFI:ആദ്യ വരവിനും വായനക്കും നന്ദി 
    @ബെഞ്ചാലി::പച്ചയായ മനുഷ്യന്റെ ജീവിതക്കാഴ്ച ആണ് സുഹൃത്തെ 

    ReplyDelete
  17. ...പ്രണയമെനിക്കും കാമം പലര്‍ക്കും കൊടുത്തു
    അവള്‍ കാതരയായി കരഞ്ഞപ്പോള്‍ ...!

    നിനക്കങ്ങനെ വേണം..!
    ഞാനന്നേ പറഞ്ഞതല്ലേ....!!

    ഒരു ശരാശരി മനുഷ്യന്റെ സാധാരണ ചിന്തകള്‍
    അസാധാരണമായി എഴുതിയല്ലോ മാഷേ..!!
    ഒത്തിരി ആശംസകള്‍..!!!

    ReplyDelete
  18. നല്ല വരികള്‍ ...ആശംസകള്‍ ....

    ReplyDelete
  19. ഉറക്കത്തിൽ കരയുമ്പോൾ മാത്രം കാണുന്ന കാഴ്ച്ചകൾ...

    ReplyDelete
  20. എടാ ഇത് കലക്കി .. തീക്ഷ്ണമായ വരികള്‍ ..

    ReplyDelete
  21. പിന്നീടവനാണ് പറഞ്ഞത്
    ഉറക്കത്തില്‍ കരഞ്ഞെന്ന് .
    കടം നെട്ടോട്ടമോടിച്ചപ്പോഴല്ല ,
    അന്നത്തിനായി അമ്പലത്തില്‍ കാത്തുനിന്നതിനല്ല ,
    നന്നാവുമെന്ന് പറഞ്ഞമ്മ കരഞ്ഞപ്പോഴുമല്ല ,
    പ്രണയമെനിക്കും കാമം പലര്‍ക്കും കൊടുത്തു
    അവള്‍ കാതരയായി കരഞ്ഞപ്പോള്‍

    നല്ല വരികള്‍
    എവിടെയോ പലപ്പോഴും നമ്മള്‍ അറിയാതെ പോകുന്ന നന്മകള്‍
    അഭിനന്ദനങള്‍

    ReplyDelete
  22. നേരുള്ള കാഴ്ചകളില്‍ മനസ്സുടക്കുമ്പോള്‍ വാക്കുകള്‍ കരയാതിരിക്കുന്നതെങ്ങനെ? .
    ഭാവുകങ്ങള്‍..!!

    ReplyDelete
  23. പൂമരത്തില്‍ പൂത്ത
    ജീവിതക്കാഴ്ച കൊള്ളാം
    നന്നായി ട്ടോ ...

    ReplyDelete
  24. പിന്നീടവനാണ് പറഞ്ഞത്
    ഉറക്കത്തില്‍ കരഞ്ഞെന്ന് .
    കടം നെട്ടോട്ടമോടിച്ചപ്പോഴല്ല ,
    അന്നത്തിനായി അമ്പലത്തില്‍ കാത്തുനിന്നതിനല്ല ,
    നന്നാവുമെന്ന് പറഞ്ഞമ്മ കരഞ്ഞപ്പോഴുമല്ല ,
    പ്രണയമെനിക്കും കാമം പലര്‍ക്കും കൊടുത്തു
    അവള്‍ കാതരയായി കരഞ്ഞപ്പോള്‍ .

    സുഹൃത്തെ ഈ വരികളാണ് എന്നെ പൊള്ളിച്ചത്.. എല്ലായിടത്തും മനുഷ്യര്‍ ഒരു പോലെയാണ് അല്ലെ.. സതീശന്‍റെ കവിതകളില്‍ പലതിലും ഞാന്‍ എന്നെ കണ്ടെത്തുന്നു..

    ReplyDelete
  25. അന്യന്റെ കണ്ണീരില്‍ നനയുന്ന കണ്ണുകള്‍ ഇനിയും കാഴ്ചകള്‍ കാണട്ടെ.

    ReplyDelete