add

Thursday, January 5, 2012

വാലുകള്‍

നാലാം ബെഞ്ചില്‍ തോളുരുമ്മിയിരുന്നു കണക്കെഴുതിയപ്പോഴും
കത്തുന്നൊരുച്ചക്ക് എന്റെ ചോറ്റുപാത്രം പകുത്തപ്പോഴും
പറഞ്ഞിരുന്നില്ല അവനും വാലുന്ടെന്നു
ഇന്നലെ അമ്പലത്തില്‍ നിന്നവന്‍ പറഞ്ഞു
കൂട്ടിതൊടരുത് ശുദ്ധം മാറും .....


സ്വപ്‌നങ്ങള്‍ പോലെ വെളുത്തിട്ടായിരുന്നു
ശാരദേച്ചിയുടെ പ്രണയം
പ്രണയക്കാവില്‍ തൊഴുതിട്ടും
അന്തിത്തിരി വച്ച് പ്രാര്‍ത്ഥിച്ചിട്ടും
ഇല്ലാത്ത ഒരു വാലായിരുന്നത്രെ കല്യാണം മുടക്കിയത്

വാലിന്റെയും കൊമ്പിന്റെയും നീളം നോക്കി
മത്സരിക്കാത്തത് കൊണ്ടാവാം
മൃഗങ്ങള്‍ ഇപ്പോഴും .......

26 comments:

  1. സ്വപ്‌നങ്ങള്‍ പോലെ വെളുത്തിട്ടായിരുന്നു
    ശാരദേച്ചിയുടെ പ്രണയം
    പ്രണയക്കാവില്‍ തൊഴുതിട്ടും
    അന്തിത്തിരി വച്ച് പ്രാര്‍ത്ഥിച്ചിട്ടും
    ഇല്ലാത്ത ഒരു വാലായിരുന്നത്രെ കല്യാണം മുടക്കിയത്

    ജാതി വാലിനു പകരം രക്ത ഗ്രൂപ്പ് ചേര്‍ത്തിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ ..

    ReplyDelete
  2. യഥാർത്ഥത്തിൽ ആരാണോ മനസ്സ് പരിശുദ്ധമായവൻ അവനാണ് ബ്രഹ്മത്തെ അറിഞ്ഞവൻ അതിൽ വാലിന്റെ നീളമല്ല മനസ്സിന്റെ ശുദ്ധതയാണ് അളവുകോൽ..അതറിയാത്തവരാണ് പ്രശ്നമാക്കുന്നത്..
    ശുദ്ധി വരുത്തിയ ഒന്നിൽ അശുദ്ധമായത് തൊടേണ്ട എന്നേ അർത്ഥമാക്കാവൂ.. അർച്ചകന് പരിശുദ്ധി വേണം.. എന്നാൽ അതിലപ്പുറം വാലിനു പരിശുദ്ധി യും മനസ്സിൽ കളങ്കവും പേറുമ്പോഴാണ് പ്രശ്നമാവുന്നത്.. അത് കുലത്തിൽ പിറന്നതു കൊണ്ടല്ല ലഭ്യമാകുന്നത്.. ബ്രാഹ്മണ കുലത്തിൽ പിറന്നവൻ ചാണ്ഡാല ക്രീയ ചെയ്യുകയാണെങ്കിൽ അവൻ ചാണ്ഡാലനാണ്.. ചാണ്ഡാല കുലത്തിൽ പിറന്നവൻ ബ്രാഹ്മണ ക്രീയ ചെയ്യുകയാണെങ്കിൽ അവൻ ബ്രാഹ്മണനും!
    ഇപ്പോഴാണ് ജാതി പറഞ്ഞു കളിക്കുന്നത് കൂടുതലായത് എന്നു തോന്നുന്നു.…..ഒരു പക്ഷെ വിദ്യാഭ്യാസം കൂടുതലായതു കൊണ്ടാവാം!

    --------
    നന്നായിരിക്കുന്നു.. എഴുത്ത്..

    ReplyDelete
  3. വാലുകള്‍ !! കാലം ഒരു പാട് മാറി എന്ന് പലരും പറയുന്നു പക്ഷെ ഇപ്പോഴും എപ്പോഴും വാല്‍ നീണ്ടു കിടക്കുകയല്ലേ എത്ര കുഴലില്‍ ഇട്ടാലും അത് നേരെ ആവില്ല ....

    ReplyDelete
  4. സുഹൃത്തെ.... പതിവ് പോലെ കവിത നന്നായിട്ടുണ്ട്...

    ഇതാണ് കുഴലിലിട്ടാല്‍ നീരാത്ത വാല്... ബാകിയുള്ള വാലുകളൊക്കെ എങ്ങനെയെങ്കിലും നീര്താമെന്നായി..

    ReplyDelete
  5. കുറച്ചു വരികളില്‍ കൂടുതല്‍ കാര്യം ...
    നല്ല കവിത ..
    ഖാധൂ പറഞ്ഞ പോലെ ഇത് വല്ലാത്ത വാലാണ്,,,,
    ഈ വാലാണ് ഇന്നിന്റെ ശാപവും .. ആശംസകള്‍

    ReplyDelete
  6. ഞാനും ആലോചിച്ചിട്ടുണ്ട്.ഇപ്പോള്‍ വാലുള്ളവരുടെ
    പെരുപ്പവും,പെരുമയും കൂടുന്നു.വാലുമുറിച്ചു
    കളഞ്ഞിരുന്ന കാലഘട്ടത്തില് വാലില്ലാത്തവരോടു്
    അച്ഛന്‍റെയൊ,മുത്തച്ഛന്‍റെയൊ പേരു ചോദിക്കും.
    പണ്ടൊക്കെ മിക്കവര്‍ക്കും വാലുണ്ടാകും.എന്നിട്ടും
    തടഞ്ഞില്ലെങ്കില്‍ മാത്രമേ ജാതി ചോദിക്കൂ.
    ഇന്നതല്ലല്ലോ സ്ഥിതി.ഇന്ന് വാല്‍ ഫാഷനാണ്!
    ഭൂഷണമാണ്!!അംഗീകാരമാണ്!!!
    "ജാതി ചോദിക്കരുത്‌;
    പറയരുത്
    ചിന്തിക്കരുത്" ശ്രീനാരായണഗുരു.
    രചനക്ക് അഭിനന്ദനങ്ങള്‍!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  7. ഈ വാലൊരു പ്രശ്നം തന്നെ.വാനരനിലെ 'വാല്‍'പോയിട്ടാണ് നരന്‍ ഉണ്ടായതെന്ന് ഭൗതികവാദികള്‍.'നായരും ,നമ്പ്യാരും...' ഓരോ വിഭാഗത്തിലുമുണ്ട്.ഏതായാലും ആ വാല്‍ വാളുമായി അവര്‍ വിലസട്ടെ.ഈദൃശ കവിത കൊണ്ടും മറ്റും അവര്‍ ബോധാവാന്‍മാര്‍ ആയെങ്കില്‍ ...!
    ആശയ ഗാംഭീര്യമുള്ള കവിതക്ക് ഒരായിരം ആശംസകള്‍ !

    ReplyDelete
  8. ഈ കവിത കൊള്ളാം. ഇഷ്ടപ്പെട്ടു

    ReplyDelete
  9. പ്രിയപ്പെട്ട സതീശന്‍,
    ഹൃദ്യമായ നവവത്സരാശംസകള്‍...!
    ശാരദ ചേച്ചി രക്ഷപ്പെട്ടു!
    അര്‍ത്ഥവത്തായ വരികള്‍....!നല്ല കവിത !ആശംസകള്‍!

    സസ്നേഹം,
    അനു

    ReplyDelete
  10. ചിന്തിപ്പിക്കുന്ന വരികള്‍ .ഇത് മനുഷ്യന്റെ ഉല്‍പത്തിയില്‍ തുടങ്ങി മനുഷ്യവംശത്തിന്റെ അവസാനം വരെ നീളുന്ന ഒരു പുലിവാല്‍ .

    ReplyDelete
  11. കവിത ഇഷ്ടായി.. അധികമാര്‍ക്കുമുപകരിക്കാത്ത ഈ വാലിനാലുള്ള പുലിവാലുകള്‍ ചെറുതല്ല.

    ReplyDelete
  12. പ്രിയ സതീശന്‍,
    കവിത വളരെ ഇഷ്ടമായി.
    പുതുതായി വാലുകള്‍ കൂട്ടിച്ചേര്‍ക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്തിന് ചേര്‍ന്ന കവിത.
    അഭിനന്ദനങ്ങള്‍......

    ReplyDelete
  13. സതീശൻ ,വളരെ നന്നായി. ആശംസകൾ..

    ReplyDelete
  14. പൊതുവേ കവിത വായ്ക്കാറില്ല. പക്ഷെ ഇവിടെ വന്നപ്പോള്‍ വെറുതെ എതിനോക്കിയിട്ടു പോകാന്‍ കഴിഞ്ഞില്ല. ശക്തമായ ഭാഷ, മനോഹരമായ ശൈലി. അഭിനന്ദനങ്ങള്‍!

    ReplyDelete
  15. നാണമില്ലാത്തോന്റെ എവ്ടെയോ കിളിര്‍ത്ത ആലല്ലേ..ആ വാല്..!
    അതവനൊരു തണലായിരിക്കാം..!
    പറഞ്ഞാലും പരിഭവിച്ചാലും, അതവിടെത്തന്നെ നില്‍ക്കും..!
    നിവൃത്തി കേടുകൊണ്ട് എന്നേലും അവന്‍ തന്നെ വെട്ടിമാറ്റിക്കോളും. കാത്തിരിക്കാം.

    സത്യം പറ,
    ശരിക്കും ആ ശാരദേടെ കല്യാണം ആരാ മുടക്കിയത്..?

    പുതുവത്സരാശംസകളോടെ...പുലരി

    ReplyDelete
  16. @umesh pilicode
    @ മാനവധ്വനി
    @ഞാന്‍ പുണ്യവാളന്‍
    @khaadu..
    @വേണുഗോപാല്‍
    @c.v.thankappan
    @Mohammedkutty irimbiliyam
    @കുസുമം ആര്‍ പുന്നപ്
    @anupama
    @ആറങ്ങോട്ടുകര മുഹമ്മദ്‌
    @ഇലഞ്ഞിപൂക്കള്‍
    @മനോജ് കെ.ഭാസ്കര്‍
    @സങ്കൽ‌പ്പങ്ങൾ
    @പ്രഭന്‍ ക്യഷ്ണന്‍
    :വായനക്കും വാലിലെ പുലിവാല്‌ ഉള്‍ക്കൊണ്ടതിനും നന്ദി ...
    നോക്കുകുത്തി:ആദ്യ വരവിനും നല്ല വാക്കുകള്‍ക്കും നന്ദി ..

    ReplyDelete
  17. ജാതീയതയുടെ വാല്‍ എന്നെ അറ്റതാണ് ഇപ്പോയും അത് കൊണ്ട് നടക്കുന്നവര്‍ അല്‍പ്പം മാരും അഹങ്കാരികളും ആണ്

    ReplyDelete
  18. കൊള്ളാം, വാലുള്ള പ്രാമാ‍ണികത്വത്തിന്റെ അറ്റം മുറിച്ചുകളയാൻ തോന്നിപ്പിക്കുന്ന വരികൾ. മനുഷ്യന്റെ ബുദ്ധി മൃഗങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ, ഈ സ്ഥിതി അവിടേയും ഉണ്ടാകുമായിരുന്നില്ലേ?...അപ്പോൾ, അറിവു കൂടുംതോറും അഹങ്കാരവും ഉണ്ടാവുമെന്ന് സാരം. ആശംസകൾ....( ‘ഇരിപ്പിട’ത്തിലെ ‘കഥാ’മത്സരത്തിലേയ്ക്ക് ചെറുകഥ അയയ്ക്കണമെന്ന് താല്പര്യപ്പെടുന്നു.)

    ReplyDelete
  19. സതീശന്റെ എല്ലാ കവിതകളെയും പോലെ നര്‍മ്മവും ഇതില്‍ ഉണ്ട് ..എന്നാല്‍ ചിന്തനീയവും

    ReplyDelete
  20. മനോഹരമായി കാര്യങ്ങള്‍ വരികളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു
    ഇഷ്ടമായി സതീശ കവിത

    ReplyDelete
  21. വാലുകള്‍ കാലുകള്‍ കൊമ്പുകള്‍ ഒക്കെയും മുറിഞ്ഞു വീഴട്ടെ അഗ്നി ചിറകുകള്‍ കെട്ടി നമുക്ക് പറക്കാന്‍ ശീലിക്കാം..

    ReplyDelete
  22. എല്ലാം മൃഗമായി ജനിക്കുന്നു.ഇപ്പോള്‍ മനുഷ്യരോട്ടു ആകുന്നുമില്ല .....
    നല്ല വരികള്‍

    ReplyDelete
  23. വരികളിലെ ആശയം ശ്ശി ഷ്ടപെട്ടു. അവതരിപ്പിച്ച ശൈലീം :)
    പക്ഷെ ദോണ്ടെ, ആ ലേബല് മാത്രം മ്മക്ക് പുടിച്ചില്യാട്ടാ ;)

    ആശംസോള് സതീശോ.

    ReplyDelete
  24. പഴയ വാലുകൾ മുറിയുമ്പോൾ പുതിയ വാലുകൾ മുളക്കുന്ന കാലമാണിത്,
    ആശംസകൾ

    ReplyDelete
  25. @വി.എ || V.A:ചില കാര്യങ്ങളില്‍ മനുഷ്യരെക്കാള്‍
    മൃഗങ്ങള്‍ മികച്ചു തന്നെ നില്‍ക്കുന്നു ..
    @നാരദന്‍:ഈ അഭിപ്രായമാണ് ഞാന്‍ വരച്ചിടാന്‍ ശ്രമിച്ചത്‌ നന്ദി ..
    @കൊമ്പന്‍:
    @Pradeep paima:
    @ജീ . ആര്‍ . കവിയൂര്‍:
    @ഫെമിന ഫറൂഖ്
    @rahul blathur:
    വായനക്കും അഭിപ്രായത്തിനും നന്ദി ..
    @ചെറുത്*:
    ആദ്യ വരവിനും വായനക്കും നന്ദി ..
    ചൊല്ലാന്‍ പറ്റുന്നത് മാത്രം അല്ല കവിത ..
    വരികള്‍ക്കിടയില്‍ കവിത ഉള്ളതെല്ലാം എനിക്ക് കവിതകള്‍ ആണ് .
    അഭിപ്രായത്തിനു നന്ദി ..

    ReplyDelete