add

Thursday, January 19, 2012

തുറക്കാത്ത മുറികള്‍


നിന്റെ ഓര്‍മ്മകളെയും കടം തന്ന സ്വപ്നങ്ങളെയും
നമ്മുടെ തുറക്കാത്ത മുറിയില്‍ അടച്ചു പൂട്ടിയിട്ടുണ്ട് .

യാഥാര്‍ത്യങ്ങള് പ്രസവിക്കുന്ന
കുഞ്ഞുങ്ങള്‍ പല്ലിളിച്ചു കാട്ടുമ്പോള്‍,
ആ മുറിയില്‍ വന്നു ഇടക്കിപ്പോഴും
ഞാന്‍ തീകാഞ്ഞു പോകാറുമുണ്ട് .!

നിന്റെ വീട്ടിലും കാണും ഇത് പോലെ
കുറെ തുറക്കാത്ത മുറികള്‍ അല്ലെ..??

32 comments:

  1. "നിന്റെ വീട്ടിലും കാണും ഇത് പോലെ
    കുറെ തുറക്കാത്ത മുറികള്‍ അല്ലെ..?? "

    ചീറി :D

    ReplyDelete
  2. വീട്ടിലെ എന്റെ ഒറ്റ മുറി
    ഓര്‍മ്മകള്‍ കൊണ്ടു നിറഞ്ഞതാണ്
    ബാല്യത്തിന്റെ കൗമാരത്തിന്റെ
    പ്രണയത്തിന്റെ
    വിപ്ലവത്തിന്റെ
    വിരഹത്തിന്റെ
    കവിതയുടെ
    സൌഹൃദത്തിന്റെ
    പക്ഷെ ഈയിടെയായി
    പലപ്പോഴും താക്കോല്‍
    മറന്നു പോവുകയാണ് പതിവ്‌..:))

    ReplyDelete
  3. ഓര്‍മ്മകള്‍ കാര്‍ന്നു തിന്നുന്ന ആ മുറികള്‍ അതെ നല്ല ബിംബങ്ങള്‍

    ReplyDelete
  4. മനസ്സ്...തുറന്നും അടച്ചും( മുള്ളുകളില്‍ കരയിച്ചും പൂവുകളില്‍ ചിരിപ്പിച്ചും) ജീവിതം പഠിപ്പിക്കുന്ന
    ആരും അറിയാത്ത അറകള്‍ ...നന്നായി .

    ReplyDelete
  5. തുറക്കാത്തമുറികള്‍ കാണുമ്പോള്‍ ആപദ്ശങ്കയാണ്!
    ഗൂഢരഹസ്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിപ്പിക്കുന്ന -ഭയാശങ്ക
    ഉണര്‍ത്തുന്ന-കലവറ.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  6. പലതിന്റെയും ബാക്കി പാത്രങ്ങളായി ചില തുറക്കാത്ത മുറികള്‍ .....
    ആശംസകള്‍ .. സതീശന്‍

    ReplyDelete
  7. നിന്റെ വീട്ടിലും കാണും ഇത് പോലെ
    കുറെ തുറക്കാത്ത മുറികള്‍ അല്ലെ..

    തിരിഞ്ഞു നോട്ടം നല്ലതാ ..എന്റെ തുറക്കാത്ത വാതില്‍ അതിനു മുന്‍പില്‍ അവള്‍ കാത്തിരിക്കുന്നുണ്ട്

    ReplyDelete
  8. തുറക്കാത്ത മുറിയില്‍ തീകായാന്‍ പറ്റുമോ?
    എത്തിനോക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് പറഞ്ഞാല്‍ കൂടുതല്‍ അനുയോജ്യം എന്ന് തോന്നി.
    നല്ല ആശയം ആണ്.കവിതയെ തിരുത്താന്‍ പാടില്ല എന്നറിയാം പറഞ്ഞതില്‍ ക്ഷമിക്കുക.

    ReplyDelete
  9. @നാരദന്‍:വിമര്‍ശിക്കൂ സുഹൃത്തേ ധൈര്യമായി .താങ്കള്‍ എന്തിനു ക്ഷമ പറയണം .? :P

    ഇന്നിന്റെ വേദനകള്‍ പല്ലിളിച്ചു കാട്ടുമ്പോള്‍ മനസ്സില്‍ വെറുതെ ഓര്‍ക്കാറുണ്ട്
    സ്വപ്നങ്ങളും ഓര്‍മകളുമെല്ലാം,(മറക്കാന്‍ ആഗ്രഹിക്കുന്നതണെങ്കിലും) എന്നെ എഴുതുമ്പോള്‍ ഉദ്ദേശിചുള്ളൂ..
    തുറക്കാത്ത മുറിയും തീകായുന്നതും എല്ലാം ബിംബങ്ങള്‍ ആണ് സുഹൃത്തേ ..

    അഭിപ്രായത്തിന് വളരെ നന്ദി

    ReplyDelete
  10. എല്ലാവരുടെ ഉള്ളിലും കാണും തുറക്കാത്തമുറികള്‍. ഇടയ്ക്കു ആരും കാണാതെ അകത്തുകടന്നിരുന്നു തീകായുകയോ വിങ്ങിപ്പൊട്ടുകയോ ഒക്കെ ചെയ്യാന്‍. നന്നായി,ട്ടോ.

    ReplyDelete
  11. അതെ, ഓർമ്മകൾ ബന്ധിച്ചിരിക്കുന്ന മുറികൾ ഇടക്കിടക്ക് നമ്മെ ചിലതെല്ലാം ഓർമിപ്പിച്ചു കൊണ്ടിരിക്കും.ആശംസകൾ.

    ReplyDelete
  12. തുറക്കാത്ത മുറികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ ഇഷ്ടമാണോ അല്ലയോ എന്ന് പോലും തിരിച്ചറിയാന്‍ പറ്റാറില്ല. എങ്കിലും...
    ആശംസകള്‍ :)

    ReplyDelete
  13. യാഥാര്‍ത്യങ്ങള് പ്രസവിക്കുന്ന
    കുഞ്ഞുങ്ങള്‍ പല്ലിളിച്ചു കാട്ടുമ്പോള്‍,
    ആ മുറിയില്‍ വന്നു ഇടക്കിപ്പോഴും
    ഞാന്‍ തീകാഞ്ഞു പോകാറുമുണ്ട് .!

    എല്ലാവരിലും ഉണ്ടാകും ഇങ്ങനെ തുറക്കാതൊരു മുറി..
    നന്നായിട്ടുണ്ട് കവിത...

    ReplyDelete
  14. എട്ട് വരി കവിത ഒരുപാട് ഇഷ്ടായി...
    ഉത്തരം മുട്ടിയ്ക്കുന്ന അവസാന വരികള്‍ ഏറെ പ്രിയപ്പെട്ടു...!

    ReplyDelete
  15. സതീശന്റെ ചോദ്യത്തിനു
    സതീശന്റെ ഉത്തരം!
    എന്നിട്ട് സതീശന്റ് ചോദ്യം
    സതീശനോട്!
    ഇവനെന്താ ഇങ്ങനെയെന്ന്
    ഒരു കൺഫ്യൂഷൻ അല്ലേ?
    ഞാനെല്ലാ മുറികളും അന്നേ തുറന്നിട്ടു
    അപ്പോൾ ആളുകൾ പറഞ്ഞു..
    നുണ, നുണ ശുദ്ധ നുണ!

    ഇനിയും തുറക്കാത്ത മുറികളുണ്ടെന്ന്,
    അവർ കാറി വിളിക്കുമ്പോൾ
    ഇനിയെവിടെ ഞാൻ തുറക്കാത്ത മുറികൾ
    സൃഷ്ടിക്കും എന്റെ സതീശാ?
    ---------

    കുറച്ചു വാക്കുകളെ, മനോഹരമായി ചെത്തി മിനുക്കി
    ഏവർക്കും ആസ്വാദ്യകരമാക്കിയതിനു അഭിനന്ദനങ്ങൾ!

    ReplyDelete
  16. ആ തുറക്കാത്ത മുറി കവിതയോടൊപ്പം അസ്സലായിട്ടുണ്ട്

    ReplyDelete
  17. ശരിയാണ് എല്ലാ വീട്ടിലും (ഹൃദയങ്ങളിലും) ഉണ്ട് തുറക്കാത്ത മുറികള്‍...
    രണ്ട് സതീശന്മാരും കൂടി ഒത്തിരി ഒത്തിരി ബിംബങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്,
    ആശംസകള്‍....

    ReplyDelete
  18. ഒരായിരം നിഗൂടതകള്‍ ഒളിപ്പിച്ച ഒരു പാട് മുറികള്‍ ആയിരുന്നു അവളില്‍ അങ്ങനെ അല്ലെ

    ReplyDelete
  19. വായനക്കും അഭിപ്രായത്തിനും നന്ദി .

    ReplyDelete
  20. നിന്റെ വീട്ടിലും കാണും ഇത് പോലെ
    കുറെ തുറക്കാത്ത മുറികള്‍ അല്ലെ....

    - എനിക്കു തോന്നുന്നത് അങ്ങിനെ ഉണ്ടാവാന്‍ വഴിയില്ല എന്നാണ്... അങ്ങിനെ ഒരു മുറി സ്വകാര്യമായി സൂക്ഷിച്ച് ഇടക്കു തീകായാന്‍ പോവുന്നവനെ പുതിയ കാലം വിഡ്ഢി എന്നാണു വിളിക്കുക...

    ReplyDelete
  21. തുറക്കാത്ത മുറികൾ -- ചിലതു തുറക്കാതെ തന്നെയിരിക്കുന്നതാവില്ലേ നല്ലതു്?

    ReplyDelete
  22. Njanum idaykkide a muri thurannu nokkarundu... ormakal... great
    nalla kavitha

    ReplyDelete
  23. അതേ ... തുറക്കാത്ത മുറികള്‍... നന്നായിരിക്കുന്നു.

    ReplyDelete
  24. അതെ എന്റെ വീട്ടിലുമുണ്ട് സതീശാ ഞാന്‍ തുറക്കാന്‍ ഭയപ്പെടുന്ന അനേക്കം മുറികള്‍
    കവിത ആശയ ഗംഭീരമായി .......ആശംസകള്‍

    ReplyDelete
  25. തുറക്കാത്ത മുറികളുടെ എണ്ണം കൂടാതെ നോക്കണം കേട്ടോ സതീശാ..

    ReplyDelete
  26. @Pradeep കുമാര്‍:
    കാലത്തിനു ചേരാത്തവരെയെല്ലാം നമ്മള്‍ പലപ്പോഴും
    വിഡ്ഢി ഭ്രാന്തന്‍ തുടങ്ങിയ പേരിലാണല്ലോ വിളിക്കാറ് ..
    വായനക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി ..
    @Typist | എഴുത്തുകാരി:
    ചിലതു തുറക്കാതെ തന്നെയിരിക്കുന്നതാണ് നല്ലത് ..നന്ദി
    @കലി (veejyots)
    @Bhanu കളരിക്കല്‍:
    @ഞാന്‍ പുണ്യവാളന്‍:
    @ആവന്തിക:
    വായനക്കും അഭിപ്രായത്തിനും നന്ദി ...

    ReplyDelete
  27. oro veettilumundaakum... oru manassilumundakum ittaram thurakkaaththidangal............

    ReplyDelete
  28. ഒരിക്കല്ലും തുറക്കാത്ത മുറികളില്‍ അമൂല്യ നിധികള്‍ കാണും,,,
    അവയുടെ ഉടമകളെ കാത്തിരിക്കുന്ന നിധി,,,,

    എന്റെ മനസ്സിലെ തുറക്കാതെ മുറികളുടെ സ്മരണയില്‍..........

    ReplyDelete
    Replies
    1. തുറക്കാത്ത മുറികള്‍....നന്നായിരിക്കുന്നു.
      ആശംസകള്‍....

      Delete
  29. തുറക്കാത്ത മുറിയുടെ താക്കോല്‍ ഞാന്‍ എറിഞ്ഞുകളഞ്ഞു ദൂരെ..
    നന്നായി.....ആശംസകള്‍

    ReplyDelete
  30. തുറക്കാത്ത മുറികൾ തുറക്കാതെ തന്നെ ഇരിക്കട്ടേ ന്ന്. അതിന്റെ നിഗൂഢതകളിൽ അഭിരമിക്കുന്നതല്ലേ ഒരു രസം. ആശംസകൾ.

    ReplyDelete