add

Tuesday, January 24, 2012

മുറിക്കവിതകൾ 2

1) വള്ളിപൊട്ടിയ ചെരുപ്പുകള്‍

എന്റെ കൂടെ നടന്ന്
എന്നെ പേറി
എനിക്കായ് തേഞ്ഞു തേഞ്ഞു
ഒടുവില്‍ വള്ളി പൊട്ടിയ ചെരുപ്പുകള്‍ പരസ്പരം മന്ത്രിച്ചു
.
.
.
അച്ഛന്‍ അമ്മയോട് പറഞ്ഞത് പോലെ .!


2) രാഷ്ട്രീയം

ദൈവങ്ങള്‍ ഗുണ്ടാപ്പിരിവിന് ഇറങ്ങിയിട്ടുണ്ട് .
സാത്താനേ നീയെ ശരണം .!

3) തൊട്ടാവാടി

മുറിഞ്ഞത് എനിക്കല്ലേ അറിയൂ ..!!!
എന്നിട്ടും നിന്നെ എല്ലാരും വിളിക്കുന്നു തൊട്ടാവാടി ..

40 comments:

  1. രണ്ടു വരിക്കവിതകളുടെ തമ്പുരാന്‍ ഉമേഷേട്ടന് ഇതിലെ തൊട്ടാവാടി അയച്ചു കൊടുത്തപ്പോള്‍
    തിരിച്ചയച്ചത് വേറൊരു രണ്ടു വരിക്കവിത അതും ഇവിടെ പോസ്റ്റുന്നു ..

    തൊട്ടാവാടി
    കുത്തിക്കയറാന്‍ കൂര്‍ത്ത മുള്ളുണ്ടായിട്ടും
    നീയെന്തിങ്ങനെ തൊഴുതു നില്‍പ്പൂ ..

    ReplyDelete
    Replies
    1. മൊതലാളീ... അത് പണ്ടെപ്പോഴോ മനസ്സില്‍ കേറിയതാ... എന്റെതാണോ ഇനി മറ്റു വല്ലവരുടെതുമാണോ എന്ന് ഒരു ധാരണയുമില്ല !! നിന്റെ തൊട്ടാവാടി കണ്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നു നിനിക്കയച്ചു അത്ര തന്നെ


      ലേബല്‍ : മറുപണി :))

      Delete
    2. രണ്ടുംകൂടി ഞങ്ങള്‍ക്കിട്ടു പണിയുവാണോഡേയ്.

      Delete
    3. കണ്ണൂരാനെ നിങ്ങ മുണ്ടരുത് ചുപ്‌ രഹോ ... നിങ്ങക്കുള്ളത് വേറെ വെച്ചിട്ടുണ്ട് , ഇപ്പൊ ശെരിയാക്കി തരാ...

      Delete
    4. ഹ ഹ ഹ!
      അത് കലക്കി, അയച്ചതും മറുപടി കിട്ടിയതും!!
      ഇത് പോലൊന്ന് ഞാനും ഉപകാരസ്മരണ കൊട്ത്തിരുന്നു, ബ്ലോഗില്!! ഹ്ഹ്!!

      Delete
  2. "കുത്തിക്കയറാന്‍ കൂര്‍ത്ത മുള്ളുണ്ടായിട്ടും
    നീയെന്തിങ്ങനെ തൊഴുതു നില്‍പ്പൂ.."
    എന്തിനേറെ.............!!!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  3. വള്ളിപൊട്ടിയ ചെരുപ്പുകള്‍

    എന്റെ കൂടെ നടന്ന്
    എന്നെ പേറി
    എനിക്കായ് തേഞ്ഞു തേഞ്ഞു
    ഒടുവില്‍ വള്ളി പൊട്ടിയ ചെരുപ്പുകള്‍ പരസ്പരം മന്ത്രിച്ചു
    .
    .
    .
    അച്ഛന്‍ അമ്മയോട് പറഞ്ഞത് പോലെ .!


    വല്ലാത്ത ഫീലിംഗ്

    ReplyDelete
  4. അച്ഛന്‍ അമ്മയോട് പറഞ്ഞത് പോലെ .!
    ഇത് ഒരു അവസ്ഥയെ കാണിക്കുന്നു ..നല്ല വരികള്‍ തൊട്ടാവാടി .. അല്ല അത് ..ഉം

    ReplyDelete
  5. >> 2) രാഷ്ട്രീയം

    ദൈവങ്ങള്‍ ഗുണ്ടാപ്പിരിവിന് ഇറങ്ങിയിട്ടുണ്ട് .
    സാത്താനേ നീയെ ശരണം .! <<

    ഇത് സൂപ്പര്‍
    ശരിക്കും ആക്ഷേപഹാസ്യം.!
    ഇനിയും വരാം.

    ReplyDelete
  6. …നിങ്ങളെ കാണുമ്പോഴെല്ലാം ഇപ്പോഴും അച്ഛൻ അമ്മയോടു പറയാറുണ്ടോ?....അവരുടെ വിധി...അല്ലെങ്കിലും പഴിക്കുന്നതിന് അവരെയും പറഞ്ഞിട്ട് കാര്യമില്ല...അല്ലാണ്ടെന്താ പറയ്ക!

    ---------------------------------
    കുഞ്ഞോളം വരികളിൽ കുന്നോളം പറഞ്ഞു.. ഭാവുകങ്ങൾ!

    ReplyDelete
  7. തൊട്ടാവാടിയെ ഇഷ്ടായി.....
    ഇപ്പോള്‍ തോന്നുന്നു ആരും അറിയാതെ പോയല്ലൊ ആ വേദനയെന്ന്..!

    നല്ല വരികള്‍...എല്ലം ഇഷ്ടായി ട്ടൊ....ആശംസകള്‍..!

    ReplyDelete
  8. മൂന്നു നുറുങ്ങും നന്നായിട്ടുണ്ട്...
    ഒന്നിനൊന്നു മെച്ചം...
    ആശംസകള്‍....

    ReplyDelete
  9. Hi Satheesan,
    എല്ലാം ഒന്നിനൊന്നുഇ മെച്ചം. തൊട്ടാല്‍ വാടിയും രാഷ്ട്രീയവും തകര്‍ത്തു.
    കുറച്ചു വാക്കുകള്‍ കൊണ്ട് കൂടുതല്‍ കാര്യം .. കൊള്ളാം . ഇനിയും ഒരു പാട് സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു.
    എല്ലാ ഭാവുകങ്ങളും.

    ReplyDelete
  10. ആരുടെയെന്നോര്‍മ്മയില്ല.ദേശാഭിമാനി വാരികയിലാണ് വായിച്ചതെന്നതും ഓര്‍മ്മ.
    "ചെറുക്കാനെത്ര
    മുള്ളുകളെന്നിട്ടും
    ചെറുക്കനൊന്ന്
    തൊട്ടപ്പോള്‍
    തല താഴ്ത്തി -
    തൊട്ടാവാടി."
    ചെരുപ്പുകളെക്കുറിച്ചും വായിച്ചിട്ടുണ്ട് ഇതു പോലെ.
    പറഞ്ഞു വന്നത് പ്രിയ സതീഷിന്റെ കവിത ചെറുതായിക്കണ്ടല്ല.ശൈലീ വ്യത്യാസങ്ങള്‍ ഒന്ന്
    ഓര്‍മ്മിച്ചുവെന്ന് മാത്രം.
    ഇങ്ങിനെ ഇത്തിരിയില്‍ ഒത്തിരി പറയുന്നതിന്റെ സവിശേഷത സതീഷിനും സ്വന്തം.ഒരു പാടൊരുപാട് അഭിനന്ദനങ്ങള്‍ !

    ReplyDelete
  11. തൊട്ടാവാടി ഒരുപാടിഷ്ടപ്പെട്ടു

    ReplyDelete
  12. ദൈവങ്ങള്‍ ഗുണ്ടാപ്പിരിവിന് ഇറങ്ങിയിട്ടുണ്ട് .
    സാത്താനേ നീയെ ശരണം .!

    നന്നായിട്ടുണ്ട് സതീശാ.. കെങ്കേമം എല്ലാ കവിതകളും.

    ReplyDelete
  13. പ്രിയ സതീശന്‍ , മൂന്നും നന്നായി ഇഷ്ട്ടായി. വള്ളി പൊട്ടിയ ചെരുപ്പ് ഏറെ നന്നായി. തീര്‍ച്ചയായും ഇനിയും ഇതുവഴി വരും.

    ReplyDelete
  14. വളരെ നന്നായിരിക്കുന്നു..ആശംസകൾ..

    ReplyDelete
  15. othiri isthapettu... nannayirikkunnu.. congrats

    ReplyDelete
  16. രണ്ടു വരിയിലൊതുങ്ങുന്ന നുറുങ്ങു കവിതകള്‍ - നല്ല വായനാനുഭവം.

    ReplyDelete
  17. കൊള്ളാം ആശംസകള്‍

    ReplyDelete
  18. വരികള്‍ കൊണ്ട് വരച്ച ചിത്രം സത്യം പോലെ പൊള്ളുന്നു
    കുറിക്കു കൊള്ളുന്ന വാക്കുകള്‍ ഇഷ്ടമായി

    ReplyDelete
  19. 1)ജീവിതത്തോട് താദാത്മ്യം
    2)പ്രതിഷേധത്തിന്റെ പരിഹാസം
    3)നിസ്സഹായത,സങ്കടം
    ഇതിലും മനോഹരമായി പ്രതികരിക്കാന്‍ മനസ്സിനാവില്ല

    ReplyDelete
  20. കവിതകള്‍ എല്ലാം നന്നായി. തൊട്ടാവാടി ഏറെ നന്ന്.

    ReplyDelete
  21. ആറ്റിക്കുറുക്കിയെടുത്തപോലെ ..വളരെ നന്നായി .

    ReplyDelete
  22. കവിതകള്‍ എല്ലാം നന്നായി.3) തൊട്ടാവാടി

    മുറിഞ്ഞത് എനിക്കല്ലേ അറിയൂ ..!!!
    എന്നിട്ടും നിന്നെ എല്ലാരും വിളിക്കുന്നു തൊട്ടാവാടി ..ഏറെ നന്നായി

    ReplyDelete
  23. You could say many things in few words ...Well done.. :)

    ReplyDelete
  24. മൂന്നു മുറിക്കവിതകളും ഇഷ്ടമായി. തൊട്ടാവാടിയും ചെരുപ്പുകളും ഗംഭീരമായി. വായിച്ചില്ലെങ്കില്‍ നഷ്ടമാകുമായിരുന്നു.

    ReplyDelete
  25. മുറിഞ്ഞത് എനിക്കല്ലേ അറിയൂ ..!!!
    എന്നിട്ടും നിന്നെ എല്ലാരും വിളിക്കുന്നു തൊട്ടാവാടി ..
    സതീശാ...കിടിലന്‍ വരികള്‍ ഡാ ...അഭിനന്ദനങ്ങള്‍

    ReplyDelete
  26. മുറിഞ്ഞത് എനിക്കല്ലേ അറിയൂ ..!!!
    എന്നിട്ടും നിന്നെ എല്ലാരും വിളിക്കുന്നു തൊട്ടാവാടി ..
    കലക്കിയേട്ടൊ .. നേരിന്റെ വേവുപദങ്ങളില്‍
    നിറഞ്ഞാടിയ മനസ്സിലേ വരികള്‍ ..
    ഒന്നു മുറിയുമെങ്കിലും മനസ്സ് തെളിയും
    ആശംസകള്‍ സഖേ , ഇനിയുമെഴുതുക ഈ നേരുകള്‍ ..
    ഇതേ ശ്രദ്ധയോടെ ..

    ReplyDelete
  27. ആരെയും പെരെടുത്തുന്നു പറയുന്നില്ല ..
    വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി ..

    ReplyDelete
  28. ഈരടികള്‍ ,,,,വളരെ മനോഹരം,,,

    ReplyDelete
  29. നുറുങ്ങി കിടക്കുന്ന വാക്കുകള്‍ക്കു നല്ല മുര്‍ച്ചയുണ്ട്.തൊട്ടാവാടി ഒത്തിരി ഇഷ്ട്ടപെട്ടുട്ടോ...

    ReplyDelete
  30. നന്നായി, എന്ന്ച്ചാ, ബഹുത് നന്നായി!
    അഭിനന്ദനങ്ങള്‍ :)

    ReplyDelete
  31. "കുത്തിക്കയറാന്‍ കൂര്‍ത്ത മുള്ളുണ്ടായിട്ടും
    നീയെന്തിങ്ങനെ തൊഴുതു നില്‍പ്പൂ.."

    സൂപ്പർ ട്ടോ.
    ദൈവങ്ങളല്ല ഗുണ്ടാപിരിവിന് ഇറങ്ങിയിരിക്കുന്നത്. ശരിക്കും ഗുണ്ടകളാ.
    അപ്പൊ സാത്താനെയല്ല ശരണം പ്രാപിക്കേണ്ടത് സാക്ഷാൽ ദൈവത്തെയാ. നല്ല കവിതകൾ ട്ടോ ആശംസകൾ.

    ReplyDelete