add

Wednesday, May 2, 2012

ഉദ്ബോധനം




മരങ്ങളാകാം മരവുരി ധരിക്കാം
ഒരേയിടത്തില്‍ പരാഗം നടത്താം ..
കാമം വിളമ്പാം കൂട്ടിനു വിളിക്കാം ,
കുടുംബ ബന്ധത്തിന്റെ ആത്മാവ് തോണ്ടാം ..
മരങ്ങളാകാം മരവുരി ധരിക്കാം
ഒരേയിടത്തില്‍ പരാഗം നടത്താം ..

പുതിയ സുരതങ്ങള്‍ക്ക് മേല്‍പ്പാട്ട് മൂളാം,
പഴയ കാമനകളെ പാടെ ത്യജിക്കാം.
ഞങ്ങളായ് നിങ്ങളായ് അതിരിട്ടു നിര്‍ത്താം ,
നാമെന്ന കല്‍പ്പനകള്‍ പാടെ മറക്കാം.
പെണ്ണിന്റെ കണ്ണിലെ പെണ്മയെ വെറുക്കാം,
കന്നിമാസകൂത്തില്‍ ബന്ധം മറക്കാം ..
സ്വന്തം സുഖങ്ങള്‍ക്ക് താരാട്ടു പാടാം,
സാന്ത്വനിപ്പിച്ചെന്ന് വീണ് വാക്ക് ചൊല്ലാം .
മരങ്ങളാകാം മരവുരി ധരിക്കാം
ഒരേയിടത്തില്‍ പരാഗം നടത്താം ..

നാണം മറക്കാതെ നാണം നടിക്കാം ,
മേനി തുടിപ്പിനാല്‍ കാര്യം ജയിക്കാം .
ഉദ്ബോദനങ്ങള്‍ക്ക് കച്ചകെട്ടുമ്പോള്‍ ,
അമ്മിഞ്ഞ ദാഹമായ് ഒരുകുഞ്ഞു തേങ്ങി.
അയ്യപ്പെനെന്നിലൊരു കവിതയായ് പെയ്തു,
പുതു "പൊലയാടിമക്കള്‍ക്ക് പൊലയാണ് പോലും" *



* അയ്യപ്പന്‍റെ പുലയാടിമക്കള്‍ എന്ന കവിതയിലെ വരികള്‍





35 comments:

  1. സുഹൃത്തെ...
    നല്ല വരികള്‍.. വായിക്കാന്‍ സുഖം...
    പ്രതിഷേധത്തിന്റെ സ്വരം...
    കവിത നന്നായി...
    സമര്‍പ്പണം അതിലും നന്നായി..

    നല്ല എഴുത്തിനു... ഭാവുകങ്ങള്‍...

    ReplyDelete
  2. സതീശന്റെ കവിത വായിക്കാന്‍ വരുന്നത് വെറുതെ ആവാറില്ല....വ്യവസ്ഥാപിതമായ ചിന്താധാരകളില്‍ നിന്ന് മാറി നിന്നുകൊണ്ടുള്ള നിരീക്ഷണങ്ങളും, കാവ്യാനുഭവവും ഇവിടെ നിന്ന് ലഭിക്കും എന്നത് ഉറപ്പാണ്‌...

    മികച്ച എഴുത്തിനു എല്ലാ ഭാവുകങ്ങളും.....

    ReplyDelete
  3. അര്‍ത്ഥഗര്‍ഭമായ വരികള്‍...

    ReplyDelete
  4. കാലഘട്ടത്തിന്റെ മുല്യച്ചുതിയെ ഓര്‍മ്മപ്പെടുത്തി അകത്തളങ്ങളിലേക്ക് കടന്നു ചെല്ലുന്ന തലാത്മകവും മനോഹരമായ വരികള്‍ ......

    എപ്പോഴും സതീശന്‍ ഇങ്ങനെയാണ് അവനു പ്രണയമില്ല , പ്രകൃത്തിയില്ല , പ്രകൃതരായി അവഗണിക്കപെടുന്ന മനുഷ്യന്റെ വേദനകള്‍ അവയിലേക്ക് തന്റെ തൂലികയുമായി കടന്നി ചെന്ന് ഇരുളിനെ തീപിടിപ്പിക്കുകയാണ് സതീശന്‍ ....

    ഈ കവിതയും എത്രമാത്രം മനോഹരമായി അവതരിപ്പിക്കാന്‍ നിനക്കായി ഭാവുകങ്ങള്‍ കുട്ടാ

    സ്നേഹാഹാശംസകളോടെ സ്വന്തം @ PUNYAVAALAN

    ReplyDelete
  5. മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള വേര്‍തിരിവിന്റെ നൂല്പോലെ ഉള്ള വിത്യാസം പോലും പോയി കാലികമായ ചിന്ത കൊള്ളാം സതീഷേ

    ReplyDelete
  6. നാളെ മരങ്ങള്‍ക്ക് അവയുടെ മരത്വം നഷ്ടമാവുമോ?
    അപ്പോള്‍ ഒരേയിടത്തില്‍ പരാഗം നടത്തുന്നതെങ്ങനെ?

    സ്വാതന്ത്ര്യം കൊതിക്കുന്ന, ഫ്രീക് ഔട്ട്‌ ആവാന്‍ കുതിക്കുന്ന മനസ്സ്‌ അല്ലെ?
    ആണും പെണ്ണും എന്ന ജാതിയില്‍ നിന്ന് ജാതികളിലേയ്ക്ക്...
    വിഭാഗീയത... ഒക്കെ വെറും ഉപരിപ്ലവം മാത്രം.
    നന്നായിട്ടുണ്ട്.

    ReplyDelete
  7. തുണിയുരിച്ചാടുന്ന മൃഗ ത്വരകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന കവിത അധാര്‍മ്മികപ്പരിസരങ്ങളിലേക്ക് ഉദ്ബോധനത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്ന ശൈലി കെങ്കേമം.അഭിനന്ദനങ്ങള്‍ക്കുമപ്പുറം!

    ReplyDelete
  8. തീക്ഷ്ണവും,ശക്തവുമായ പ്രതിഷേധധ്വനികള്‍!
    നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete
  9. മരവുരി ധരിച്ചിരുന്ന കാലത്തിൽ നിന്നും മനുഷ്യൻ വളരെയൊന്നും മുന്നോട്ടുപോയിട്ടില്ലെന്ന ഓർമ്മപ്പെടുത്തലായി ഈ കവിത.സമൂഹമനസ്സിന്റെ വ്രണങ്ങളെ ഇങ്ങനെ എണ്ണിയെണ്ണിപ്പറഞ്ഞു വരുമ്പോൾ നാം അതിനും പിന്നിലാണോ എന്നു തോന്നിപ്പോകും. നന്നായി.

    ReplyDelete
  10. വളരെ നന്നായിരിയ്ക്കുന്നു ട്ടൊ...അഭിനന്ദനങ്ങള്‍..!

    ReplyDelete
  11. മൂല്യ ച്ചുതിക്കെതിരെ ഉള്ള ആളി കത്തല്‍

    ReplyDelete
  12. മനോഹരമായിരിക്കുന്നു.. സതീശാ. തീക്ഷ്ണമായ വരികൾ..
    ആശംസകൾ

    ReplyDelete
  13. പരാഗം നടത്താം ..എന്നത് ശരിയാണോ? പരാഗം =പൂമ്പൊടി.അതുപോലെ ചില വാക്കുകളുടെ അർത്ഥം വരികളിൽ നിന്നും വേറിട്ട് നിൽക്കുന്നൂ.സ്വാന്ത്വനിപ്പിചെന്നു (സാന്ത്വനിപ്പിച്ചെന്ന് എന്നായിരിക്കും ഉദ്ദേശിച്ചത് അല്ലേ?)അയ്യപ്പനെ അനുകരിച്ചോ എന്നൊരു സംശയം..... ഈ ചിന്തകൾക്കെന്റെ ഭാവുകങ്ങൾ

    ReplyDelete
    Replies
    1. പ്രതികരണശേഷി ഇല്ലാത്ത,പ്രജനനത്തിനു ആണ് പെണ് വേര്‍തിരിവുകള്‍ വേണ്ടാത്ത ഒരു ബിംബമായാണ് മരം ഉപയോഗിച്ചത് ..പരാഗം നടത്താം =പരാഗണനം ആണ് ഉദ്ദേശിച്ചത്. .സാന്ത്വനിപ്പിച്ചെന്ന് തിരുത്തിയിട്ടുണ്ട് .അയ്യപ്പനെ അനുകരിച്ചോ എന്നാ താങ്കളുടെ സംശയത്തെ ഞാന്‍ അനുമോദനമായി കാണുന്നു ..നന്ദി ഈ ചൂണ്ടിക്കാട്ടലുകള്‍ക്ക് .

      Delete
  14. ഇത് നന്നായി ചൊല്ലാനും പറ്റുമെന്ന് തോന്നുന്നു. ഇഷ്ടപെട്ടു.

    ReplyDelete
  15. ഇഷ്ടപ്പെട്ടു. വരികളിൽ തിളക്കുന്ന പ്രതിഷേധം..

    ReplyDelete
  16. പ്രതിഷേധത്തിന്റെ മാറ്റൊലിയായി ഈ കവിത... !

    ReplyDelete
  17. എനിക്കെന്തോ, സതീശന്റെ മറ്റു കവിതളെപ്പോലെ ഇഷ്ടമായില്ല.. വെറും രോഷപ്രകടനം മാത്രമായപോലെ..കവിതയുടെ അംശം കുറവുള്ള പോലെ..

    ReplyDelete
    Replies
    1. ഒരുപാട് നന്ദി ഈ തുറന്നു പറച്ചിലിന് ..നന്നാക്കാന്‍ ശ്രമിക്കാം ..

      Delete
  18. ഇതൊക്കെയാണല്ലോ കവിത.! നന്നായിട്ടുണ്ട്. ആശംസകൾ.

    ReplyDelete
  19. കവിത എനിക്കിഷ്ടപ്പെട്ടൂ.

    ReplyDelete
  20. കാലികമായ ചിന്തകള്‍ സഖേ ..
    നാണമില്ലാതെ നാണം മറക്കുന്ന സമൂഹം ..
    നാണം നടിക്കുന്ന സമൂഹം ..
    പെണ്ണിന്റെ ഉള്ളിലേ പെണ്ണും
    ആണിന്റെ ഉള്ളിലെ ആണും
    ഇന്നലെയുടെ മഴവെള്ള പാച്ചിലില്‍
    ഒലിച്ചു പൊയിരിക്കുന്നു ..
    വെറു കോലങ്ങളായീ ആടുന്നു ..
    ആര്‍ദ്രമായ ചിന്തകളല്ല ഈ കൂട്ടുകാരനെ മദിക്കുന്നത്
    കാലികമായ " പുലയാടിമക്കളുടെ " വൈകൃതങ്ങളാണ് ..
    രോക്ഷമുണ്ട് , ശക്തിയും വരികളില്‍ ..
    സ്നേഹപൂര്‍വം...

    ReplyDelete
  21. രോഷ പ്രകടനം കുറച്ചു കൂടി ആയാലും അധികമാവില്ലായിരുന്നു...ആശംസകള്‍.

    ReplyDelete
  22. മൂല്യച്യുതികളെ പരിഹസിക്കുന്നു വരികളിലൂടെ. നന്നായി. വാസ്തവത്തില്‍ മൂല്യച്ചുതി എന്ന ഒന്ന് ഇക്കാലത്തുണ്ടോ. എല്ലാറ്റിലും മൂല്യം കാനുന്നവരല്ലേ ആധുനിക സമൂഹം. എങ്കിലും ചിലരെങ്കിലും പൈതൃക സംസ്ക്കാരത്തെ കൈവിടാതിരിക്കാന്‍ ശ്രമിക്കുന്നു. ആ വിളിച്ചം അണയാതിരിക്കട്ടെ. ആശംസകളോടെ.

    ReplyDelete
  23. ധാര്‍മികത പഴഞ്ചെനെന്നു കരുതുന്ന തലമുറയിലേക്കു അഗ്നി ആവാഹിച്ച വാക്കുകള്‍ കൊണ്ടൊരു രോഷപ്രകടനം. നന്നായിരിക്കുന്നു. ആശംസകള്‍.

    ആദ്യമായാണിവിടെ. മറ്റു കവിതകളും വായിച്ചു. നന്നായിരിക്കുന്നു.

    ReplyDelete
  24. blogil puthiya post....... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane....

    ReplyDelete
  25. അവിയല്‍ ബാന്ടിനു പാടാന്‍ എഴുതിയതാണോ?

    ReplyDelete
  26. നല്ല ചിന്തകള്‍

    http://admadalangal.blogspot.com/

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. നന്നായിരിക്കുന്നു

    ReplyDelete