add

Friday, June 1, 2012

മുറിക്കവിതകള്‍ -4


1.അമ്പ്

കാലില്‍ അമ്പേറ്റു പിടഞ്ഞൊരാ പക്ഷി
കേണും കരഞ്ഞും വേദന കടിച്ചമര്‍ത്തെ,
എന്റെ കണ്ണില്‍ കൊടിയ ദൈന്യം .....
ഞാന്‍ ഉന്നം വച്ചത് ഹൃദയത്തിനായിരുന്നല്ലോ.....


2.രക്തസാക്ഷി

വെട്ടിയോ .?
വെട്ടിയത് നിന്റെ പക്ഷക്കാരന്‍ ..
മരിച്ചോ .?
മരിച്ചത് എന്റെ പക്ഷക്കാരന്‍ ..
രക്തക്കറ പുരണ്ട കൈകളാല്‍ അവര്‍
മുഷ്ടിയുദ്ധം തുടര്‍ന്നു...
ആശയയുദ്ധം തുടര്‍ന്നു...
ഞാന്‍ മുഷ്ടി ചുരുട്ടി-
നടുവിരലുയര്‍ത്തി,
അവരെ കാണിച്ചു ;
മുട്ട് കുത്തി രക്തസാക്ഷിക്കൊരു
അഭിവാദ്യമര്‍പ്പിച്ചു ....

33 comments:

  1. രണ്ടു കവിതകളും നന്നായി.അമ്പേറ്റു പിടഞ്ഞാല്‍ പോര,ഹൃദയത്തില്‍ തന്നെ കൊള്ളണം.........

    ReplyDelete
  2. ഇവിടെ ആശയയുദ്ദമില്ല സതീശൻ... മുഷ്ടിയുദ്ധവും വെല്ലുവിളികളും മാത്രം.... നല്ല കവിത

    ReplyDelete
  3. മൂര്‍ച്ഛയുള്ളൊരായുധങ്ങളാണു പോരിനായുധം....

    ReplyDelete
  4. രണ്ടു കവിതകളും നന്ന് ...

    ആദ്യത്തെ നാലുവരി കവിത ഏറെ ഇഷ്ട്ടായി

    ReplyDelete
  5. കുറഞ്ഞ വരികളില്‍ കൂടുതല്‍ കാര്യം പറഞ്ഞിരിക്കുന്നു

    ReplyDelete
  6. മൂര്‍ച്ചയുള്ള വരികള്‍ .....

    ReplyDelete
  7. കവിതകൾ നന്നായിരിക്കുന്നു

    ReplyDelete
  8. പാവം കിളി.. ഹൃദയത്തിലേറ്റിരുന്നേല്‍..
    ലാല്‍ സലാം..

    ReplyDelete
  9. കാച്ചി കുറുക്കിയ വരികള്‍ ശക്തം ..
    .രണ്ടു കവിതകളും നന്നായിട്ടുണ്ട്..

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ജീവന്‍ പിടയുന്നതിലോ ...?
    ഉന്നം പിഴച്ചതിലോ ?
    ഒരൊറ്റ അമ്പില്‍ തീര്‍ന്നു പൊകുന്നതില്‍ ..
    നല്ലത് .. ക്രൂരമെങ്കിലും .. വേറിട്ട ചിന്ത

    ആരു മരിച്ചാലും കൊന്നാലും ..
    നഷ്ടപെടുന്നത് .. ഹൃദയങ്ങള്‍ക്ക് തന്നെ ..
    മരിച്ചവന് മുഷ്ടിചുരുട്ടുവാന്‍ മല്‍സരമാകും
    നാളേ അവനില്ലെലും അവന്‍ തീര്‍ത്ത രക്തപാതയുണ്ടല്ലൊ ..
    നലല്‍ വരികള്‍ പ്രീയ മിത്രമേ ..

    ReplyDelete
    Replies
    1. ദുഖങ്ങളില്‍ സഹതപിക്കുന്ന ചിലര്‍ക്കെങ്കിലും
      കണ്ണ് വേറെ നേട്ടങ്ങള്‍ക്കയിരിക്കും സഖേ ...
      നന്ദി ഈ വരവിനും വായനക്കും ..

      Delete
  12. ആശയങ്ങള്‍ ശക്തം
    വരികള്‍ സ്പഷ്ട്ടം
    വാക്കുകള്‍ മനോഹരം ...

    എന്റെ കണ്ണില്‍ കൊടിയ ദൈന്യം .....
    ഞാന്‍ ഉന്നം വച്ചത് ഹൃദയത്തിനായിരുന്നല്ലോ.....

    ദൈന്ന്യം വേണ്ട ഹൃദയത്തില്‍ തന്നെ കൊണ്ട് ..
    ആശംസകള്‍ ........

    ReplyDelete
  13. സതീശന്‍,
    കവിതകള്‍ രണ്ടും വളരെ നല്ല നിലവാരം പുലര്‍ത്തുന്നു.
    രണ്ടും മുറിവുമായി ബന്ധപ്പെട്ടതായതുകൊണ്ടാണോ മുറിക്കവിതകള്‍ എന്നു പേരു നല്‍കിയത്?
    വെട്ടിയവന്റെയും മരിച്ചവന്റെയും അമ്മമാരുടെ നോവറിയാന്‍ ഏതു പക്ഷക്കാരുണ്ട്?

    ReplyDelete
    Replies
    1. മുറിവുകളുടെ 'മുറിക്കവിത' .
      നന്ദി ആദ്യ വരവിനും വായനക്കും

      Delete
  14. ഹാഹ...!അസ്സലായി രണ്ടു കവിതകളും.നിശിതമായ വരികളില്‍ പ്രതികരണ സ്ഫുലിംഗങ്ങള്‍ തപിക്കും ആത്മാര്‍ത്ഥതയോടെ .എങ്കിലും ഒന്നാമത്തെ കവിത ഹൃദയത്തില്‍ തറക്കുന്നു.അഭിനന്ദനങ്ങള്‍ !

    ReplyDelete
  15. "...ഞാന്‍ ഉന്നം വച്ചത് ഹൃദയത്തിനായിരുന്നല്ലോ.!"

    ഹൃദയത്തില്‍ത്തന്നെ കൊണ്ടു,വായനക്കാരന്റെ..!
    വരികളിഷ്ട്ടായി..ഒത്തിരി.!
    ന്നാലും നീയിങ്ങനെ ഉന്നം തെറ്റിക്കല്ലേ..സതീശാ...!!
    * * *
    ആരുവെട്ടിയാലും,ആര്‍ക്കു കൊണ്ടാലും പിടയുന്നത് അമ്മമാരാണ്, ഭാര്യമാരാണ്,നിഷ്കളങ്കരായ മക്കളാണ്..!!

    ഈ നല്ല എഴുത്തിന് ആശംസകള്‍ നേരുന്നു.
    സസ്നേഹം..,പുലരി

    ReplyDelete
  16. രണ്ടു കവിതകളും നന്നായി.
    ആദ്യനാലുവരികള്‍ ആശയം ചോരാതെ
    അല്പം കൂടി ഭംഗിയാക്കാമായിരുന്നു,
    അതായത്,

    കാലിലമ്പേറ്റു പിടയുന്ന പക്ഷി
    കേണും കരഞ്ഞും വേദനയമര്‍ത്തെ,
    കൊടിയ ദൈന്യമെന്‍ കണ്ണില്‍,
    ഉന്നം ഹൃദയത്തിലായിരുന്നല്ലോ...

    എന്ന്.

    ReplyDelete
  17. കാലില്‍ അമ്പേറ്റു പിടഞ്ഞൊരാ പക്ഷി
    കേണും കരഞ്ഞും വേദന കടിച്ചമര്‍ത്തെ,
    എന്റെ കണ്ണില്‍ കൊടിയ ദൈന്യം .....
    ഞാന്‍ ഉന്നം വച്ചത് ഹൃദയത്തിനായിരുന്നല്ലോ.....

    ശക്തമായ വാക്കുകൾ,കൊണ്ടു ഹൃദയത്തിൽ തന്നെ. നല്ല ഉള്ളിൽ തറക്കുന്ന വരികൾ രണ്ട് കവിതകളിലേയും. ആശംസകൾ

    ReplyDelete
  18. ഉള്ളിലേക്ക് വീശിയെറിഞ്ഞ വരികളാള്‍
    ഉള്ളം പിടയുന്നു! നൊമ്പരം സഹിയാമേല!
    രണ്ടു കവിതകളും ഉന്നത നിലവാരം പുലര്‍ത്തി.
    ആശംസകളോടെ

    ReplyDelete
  19. ആശംസകൾ............എല്ലാ ഭാവുകങ്ങളും

    ReplyDelete
  20. വളരെ നന്നായിരിക്കുന്നു സതീശാ ..ആശംസകൾ…

    ReplyDelete
  21. ഇഷ്ടായി ട്ടൊ...ആശംസകള്‍...!

    ReplyDelete
  22. ആയുധങ്ങള്‍ കൊണ്ടല്ല ആശയങ്ങള്‍ കൊണ്ടാണ് ഉന്നം പിടിക്കേണ്ടത് .......
    നന്നായി സതീശാ ............
    മനസ്സിലെ ആശയങ്ങളെ ആര്‍ക്കും ആയുധം കൊണ്ട് സ്പര്‍ശിക്കാനാവില്ല

    ReplyDelete
  23. കവിതയുടെ ശക്തി ആലേഖനം ചെയ്ത വിശാല അര്‍ത്ഥതലങ്ങള്‍ ചെപ്പിലോളിപ്പിച്ച അസലായ രണ്ടു ചെറു കവിതകള്‍ സതീശാ കുട്ടാ സന്തോഷമായടാ പുണ്യാളനു ആശംസകള്‍

    ReplyDelete
  24. കുറഞ്ഞ വരികളിലെ മനോഹാരിത ,കവിതയെ സുന്ദരമാക്കി "ഞാന്‍ ഉന്നം വച്ചത് ഹൃദയത്തിനായിരുന്നല്ലോ" ആശംസകള്‍ കൂട്ടുകാരാ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  25. സതീശന്റെ മറ്റു കവിതകളെപ്പോലെ അമ്പ് ഹൃദയത്തില്‍ ഏറ്റില്ല.

    ReplyDelete
  26. Prrrrrrrrrrrrrrrrrrr bellya karyyyyyyyyyyyaaaaaammmmmmmmmmmmmm

    ReplyDelete
  27. വരികള്‍ ചെറുതെങ്കിലും ആശയം ശക്തം.

    ReplyDelete
  28. ആദ്യനാലുവരികൾ കൂടുതൽ ഇഷ്ടപ്പെട്ടു..

    ReplyDelete
  29. എയ്യുന്നെങ്കില്‍ ഹൃദയത്തിനു തന്നെ കൊള്ളണം,ല്ലേ..
    കുടുംബങ്ങളിലേക്കു എയ്തു കിട്ടുന്ന മുഷ്ടിയുദ്ധ മുറിവുകള്‍..

    ReplyDelete
  30. ഇതൊന്നന്നര മുറിയായിപ്പോയല്ലോ..

    ReplyDelete
  31. രണ്ടാമത്തെ കവിത വലിയ തെറ്റില്ല.

    ReplyDelete