add

Wednesday, June 13, 2012

മുറിക്കവിതകള്‍ -5



1).ശബ്ദങ്ങള്‍

ജനിച്ച ഉടനെ മൃതിയടഞ്ഞു പോകുന്ന
ശബ്ദങ്ങള്‍ക്ക്‌ ഒരിക്കലും പരാതികളില്ല ...
നിന്റെ കര്‍ണ്ണപുടങ്ങളില്‍ ഒരു
കാറ്റു വിതച്ചു ,തലച്ചോറില്‍ ഒരു വിത്ത്‌
വിതക്കുക മാത്രമാണ് ലക്‌ഷ്യം.
ഇനി അത് നീ കേള്‍ക്കാതെ പോയാലും ...

2).കറുപ്പ്

കവി പാടി
കറുപ്പിന് അഴക്‌ എഴെന്നു,
കണ്ണിലെ കണ്ണ് കറുത്തിട്ടെന്നു,
പെണ്ണിന്റെ ചന്തം കാര്‍കൂന്തലെന്നു,
പ്രതിഭയാം പക്ഷികള്‍ കറുത്തിട്ടെന്നു,
ഒടുവില്‍ കറുകറുത്ത കവി കല്യാണം കഴിച്ചു .
ഒരു വെളുവെളുത്ത പെണ്ണിനെ...

3).പക്ഷാഭേദം

കവിതയിലെ പക്ഷാഭേദത്തില്‍
പ്രതിഷേധിച്ചു തെരുവില്‍
വാക്കുകളുടെ കയ്യാംകളി ...

38 comments:

  1. പ്രിയ സതീഷ്‌ ,
    മൂന്നു കവിതകളും ഒന്നിനൊന്നു മികവില്‍ തിളങ്ങിത്തിളങ്ങി...
    കറുപ്പിന്റെ അഴകും വെളുത്തപെണ്ണും കെങ്കേമം.അഭിനന്ദനങ്ങള്‍ !

    ReplyDelete
    Replies
    1. നന്ദി മാഷെ ഈ വഴി മറക്കാതിരിക്കുന്നതിനു.

      Delete
  2. കറുകറുത്ത കവി കല്യാണം കഴിച്ചു .
    ഒരു വെളുവെളുത്ത പെണ്ണിനെ...

    ReplyDelete
  3. മോനെ സതീശാ നിന്റെ രണ്ടാമത്തെ കവിത ഗംഭീരമായ സാമൂഹിക വിമര്‍ശനം തന്നെ അതീ പുണ്യാളനു നന്നേ പിടിച്ചു ഭാവുകങ്ങള്‍ സ്നേഹപൂര്‍വ്വം പുണ്യവാളന്‍

    ReplyDelete
  4. eniku karuppu enna kavitha othiri ishtamaayi. eniyum ezhuthuka ethu polulla nalla nalla kavithakal. njan enna ee blog kanunnathu. bhavukangal snehathode
    www.pravaahiny.blogspot.com

    ReplyDelete
  5. പതിവു നിലവാരത്തിലെത്തിയില്ലേലും, വായിക്കാന്‍ സുഖമുണ്ട്...

    എഴുത്ത് തുടരുക..
    കൂട്ടുകാരനു നന്മകള്‍..

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ
      നന്ദി ഈ അഭിപ്രായത്തിന് ..
      നിലവാരതകര്‍ച്ചക്ക് എനിക്ക് മാപ്പ് തരരുത് ..

      Delete
  6. കറുപ്പ് കൂടുതല്‍ ഇഷ്ടപ്പെട്ടു..

    ReplyDelete
  7. തലച്ചോറിൽ വിത്തുകൾ പുതഞ്ഞു...

    ReplyDelete
  8. സതീശ കൊള്ളാം നന്നായിട്ടുണ്ട് ആദ്യതെതും രണ്ടാമതെതും അതി മനോഹരം ...
    കേട്ടാലും കേട്ടില്ലെലും നമ്മള്‍ ചെയ്യാനുള്ളത് ചെയ്യുക ..അതായതു അവനവനു ഓരോ കര്‍മ്മം ഉണ്ട് .അത് ചെയ്യുക എന്നത് അവന്റെ ധര്‍മ്മവും ....അതില്‍ വീഴ്ച വരുത്തരുത് എന്നാ നല്ല ഉപദേശം ..കറുപ്പ് എന്നതിന്റെ ആ ആശയം പലയിടത്തും കേട്ടിട്ടുണ്ട് എങ്കിലും ഇത് അല്പം വിത്യാസം ഉണ്ട് ...

    ReplyDelete
  9. കുട്ടിക്കവിതകള്‍ നന്നായിരിക്കുന്നു.

    ReplyDelete
  10. നന്നായിരിക്കുന്നു എല്ലാം.
    ആശംസകള്‍

    ReplyDelete
  11. മൂന്നു കവിതകളും നന്നായി....

    ReplyDelete
  12. ചെറുതെങ്കിലും സുന്ദരം

    ReplyDelete
  13. നല്ല ചെറിയ  വലിയ കവിതകൾ 

    ReplyDelete
  14. മനസ്സിന്റെ സൌന്ദര്യം തിരിച്ചറിയാനാവണം. മൂന്നു കവിതകളും നന്നായി.

    ReplyDelete
  15. കറുപ്പ് നന്നായി !

    ReplyDelete
  16. കവി ഒരു വിരൂപയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിരുന്നിരിക്കണം .
    (കറുപ്പിന് ഏഴഴകാണേല്‍ ബാക്കി തൊണ്ണൂറ്റി മൂന്നു അഴകും വെളുപ്പിനത്രേ.)
    കറുപ്പ് ഇഷ്ടായി.

    ReplyDelete
  17. വാക്കും വരികളും ഒന്നും
    പ്രവര്‍ത്തി മറ്റൊന്നും ..
    കവലയില്‍ ഘോര ഘോര വാക്കിന്‍ പ്രളയങ്ങള്‍ ..
    കാര്യത്തൊടടുക്കുമ്പൊള്‍ നാം മാത്രമാകുന്നു ..
    രണ്ടാമത്തേ കവിത പല മനസ്സിന്റെയും
    മുഖങ്ങളുടെയും കുറിക്ക് കൊള്ളുന്നത് ..
    ഒരുപാടിഷ്ടമായത് , എഴുതാന്‍ പലപ്പൊഴും
    ആശിച്ചത് എഴുതി കണ്ടപ്പൊള്‍ ഒരു ആശ്വാസ്സവും ..
    സ്നേഹപൂര്‍വം .. റിനീ ..

    ReplyDelete
  18. ഒടുവില്‍ കറുകറുത്ത കവി കല്യാണം കഴിച്ചു .
    ഒരു വെളുവെളുത്ത പെണ്ണിനെ...
    എല്ലാം നന്നായിരിക്കുന്നു

    ReplyDelete
  19. ചുരുക്കിയെഴുതിയ ഈ കവിതകള്‍ അര്‍ത്ഥവ്യാപ്തിയില്‍ മുഴച്ചു നില്‍ക്കുന്നു ..ആശംസകള്‍

    ReplyDelete
  20. എല്ലാവരുടെയും വായനക്കും അഭിപ്രായത്തിനും നന്ദി ...

    ReplyDelete
  21. "കറുപ്പിനേഴഴകെന്നു പാടിയ കവി കെട്ടിയതോ വെളുത്ത പെണ്ണിനെ",
    നമ്മുടെ സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നു. നന്നായിരിക്കുന്നു, ആശംസകള്‍...

    ReplyDelete
  22. മൂന്നു കവിതയും മികച്ചത് തന്നെ.
    ആശംസകള്‍ സതീഷ്‌!!

    ReplyDelete
  23. ഒന്നും മൂന്നും നന്നായിരിക്കുന്നു..അർത്ഥമുള്ള വരികൾ...ആശംസകൾ നേരുന്നു.

    രണ്ടാമത്തേത് ശുദ്ധ നുണ...എന്നിട്ട് വെളു വെളുത്ത ഞാൻ വെളു വെളുത്ത പെണ്ണിനെ കല്ല്യാണം കഴിക്കണം എന്ന് വെച്ച് നടന്നില്ലല്ലോ .. നീ വെറുതെ എന്നോടു മേടിക്കും..
    അയ്യോ സോറി.. കവിയെ പറ്റിയാണ് പറഞ്ഞത് അല്ലേ.. മാറിപ്പോയി.. ഞാൻ കരുതി എന്നേ പോലുള്ള സാധാരണക്കാരെ കുറിച്ചാണ് പറഞ്ഞതെന്ന്..

    ReplyDelete
    Replies
    1. ഇങ്ങള് വെളുവെളുത്ത സുന്ദരന്‍ കവി . അതാര്‍ക്കാ അറിയാതെ ..!
      ഞാന്‍ പറഞ്ഞത് കറുകറുത്ത കവിയെ പറ്റിയാ ...:P
      നന്ദി വരവിനും അഭിപ്രായത്തിനും ..

      Delete
  24. കുഞ്ഞു കവിതകള്‍,

    വളരെ മനോഹരമായിട്ടുണ്ട്. വളച്ചു കെട്ടില്ലാതെ, കഠിന പദങ്ങളില്ലാതെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

    ReplyDelete
  25. സതീശന്‍..കുറേ ദിവസായീ ഈ വഴി വന്നിട്ട്. അതോണ്ട് എല്ലാം വായിച്ചു. എഴുത്ത് ഒരുപാട് നന്നാകുന്നുണ്ട്.

    സ്നേഹത്തോടെ മനു

    ReplyDelete
  26. കുട്ടിക്കവിതകള്‍ കൊള്ളാം.. എനിക്കും രണ്ടാമത്തെയാ കൂടുതല്‍ ഇഷ്ടായേ..

    ReplyDelete
  27. സതീശേട്ടാ കലക്കി........ നല്ലോണം ഇഷ്ടായി....(നല്ല പാങ്ങുണ്ട്)

    ReplyDelete
  28. എങ്ങും പൊയ്മുഖങ്ങളും കയ്യാംകളിയും മാത്രമായ ഈ ലോകത്തിന്റെ ചിത്രങ്ങൾ.
    നന്നായി.

    ReplyDelete
  29. തലച്ചോറില്‍ ഒരു വിത്ത്‌
    വിതക്കുക മാത്രമാണ് ലക്‌ഷ്യം.
    വിതച്ചിരിക്കുന്നു..ഇത്രേം നേരം ചിന്തിക്കുകയായിരുന്നു എന്ത്യേ ഞാന്‍ ഇവിടെ എത്താന്‍ വൈകിയെന്നു..
    മുറികവിതകള്‍ക്ക് നല്ല മൂര്‍ച്ചയുണ്ട്‌ സുഹൃത്തേ..
    ആശംസകളോടെ മനു..

    ReplyDelete
    Replies
    1. ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

      Delete
  30. Good poem
    themusicplus

    ReplyDelete
  31. വളരെ നന്നായി
    ആശംസകള്‍

    ഇവിടെ ഒന്ന് വിസിറ്റൂ
    http://admadalangal.blogspot.com/

    ReplyDelete
  32. കവിതയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. എന്നാലും ആസ്വദിച്ചു.

    ReplyDelete