add

Thursday, July 12, 2012

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു .....

മഴ തിമര്‍ത്തു പെയ്യുന്ന ഒരു കള്ളക്കര്‍ക്കിടകത്തില്‍ ,ആ ഓലമേഞ്ഞ വീട്ടില്‍ നിലവിളക്കുകള്‍ കാറ്റിനാല്‍ കണ്ണു ചിമ്മാന്‍ വെമ്പിയിട്ടുണ്ടാവും .ചിമ്മിനി വിളക്കുകള്‍ പ്രാണന്‍ നിലനിര്‍ത്താന്‍ പാടുപെട്ടിട്ടുണ്ടാവും ..നിറഞ്ഞ വിളക്കിന്‍ മുന്‍പില്‍ അവലും പഴവും വച്ച് അച്ഛന്റെ രാമകീര്‍ത്തനം ഉയര്‍ന്നു
..കാറ്റും മഴയും കെട്ടടങ്ങി .!
"ശാരിക പൈതലേ ചാരുശീലേ. വരിക ആരോമലേ ... കഥാശേഷവും ചൊല്ല് നീ ..."
കഥ കേള്‍ക്കാന്‍ വിടര്‍ന്ന കണ്ണുകളോടെ ഇരുന്ന ആ ആറുവയസ്സുകാരന്‍ കഥ കേട്ട് എപ്പോഴൊക്കെയോ ഉറങ്ങിപ്പോയിരുന്നു ...
കുഞ്ഞു നാളിലെ എന്നില്‍ കഥകളുടെ ഒരു കൂടാരം തീര്‍ത്ത എന്റെ അച്ഛന് ...ദാരിദ്ര്യത്തിന്റെ കൊടുമുടികയറുമ്പോഴും പഠിക്കാന്‍ എനിക്ക് ഊര്‍ജം തന്ന എന്റെ അമ്മയ്ക്ക് ...

അന്നത്തെ കാവിലുംപാറ Govt UP സ്കൂള്‍ ചാണകം മെഴുകിയ ,ഓലമേഞ്ഞ ഒരു ചെറിയ വിദ്യാലയം ആയിരുന്നു ..തിരുമുറ്റത്തെ അലങ്കരിക്കാന്‍ ഒരു പൂമരം പൂച്ചൂടി നിന്നിരുന്നു .. താഴെ വീടുകെട്ടിയും പൂമരക്കായ പെറുക്കിയും കളിക്കുന്ന കുട്ടികള്‍ക്കിടയില്‍ ,എണ്ണയൊലിക്കുന്ന മുഖത്തോടെ ഒരു ചുവന്ന നിക്കറുകാരനായി ഞാനും ഉണ്ടായിരുന്നു ..ജാലകത്തിനപ്പുറം പാറുന്ന തുമ്പികളെയും വെയിലിനെയും കൌതുകത്തോടെ നോക്കിയിരുന്ന നാലാം ക്ലാസുകാരന്റെ ചെവിയില്‍ വേദനിപ്പിക്കാതെ രണ്ടു വിരലുകള്‍ പരതി നടന്നു.
"ക്ലാസ്സില്‍ ശ്രദ്ദിക്കാതെ പുറത്തു നോക്കി ഇരിക്ക്വാ .? !"
പുതുതായി വന്ന റിഷ ടീച്ചര്‍ ..!
നാട്ടിലെ അക്ഷര വായനശാലയുടെ കയ്യെഴുത്ത് മാസികയില്‍ എന്റെ കുട്ടി കവിത ഉണ്ടെന്നറിഞ്ഞപ്പോള്‍
എനിക്ക് ടീച്ചര്‍ ഒരു സമ്മാനം തന്നു .ONV യുടെ അമ്മ എന്നാ കവിത സമാഹാരം ടീച്ചറുടെ കയ്യൊപ്പോടെ . ഇന്നും നിധി കാക്കുന്ന ഭൂതത്തെപ്പോലെ ഞാന്‍ അത് സൂക്ഷിച്ചുവച്ചിട്ടുണ്ട് ..എന്റെ ജീവിതത്തിലെ ആദ്യ സമ്മാനം ..
എവിടെ നിന്നോ വന്നു എന്നില്‍ അക്ഷരങ്ങളുടെ വിത്ത്‌ വിതച്ചു എവിടെക്കോ മാഞ്ഞ റിഷ ടീച്ചര്‍ക്ക്‌ ...


+2 ഒരു സ്വപ്ന ലോകമായിരുന്നു .( കലാലയജീവിതം പ്രോഫെഷണല്‍ കോഴ്സ് കളുടെ മടുപ്പിക്കുന്ന ലാബുകളിലും അസൈന്‍മെന്റ് കളിലും കുടുങ്ങി പ്പോയ എല്ലാ ഹതഭാഗ്യവാന്‍മാര്‍ക്കും അങ്ങനെ തന്നെ ആവും ) . ചിരിക്കുന്ന പൂവുകള്‍ക്കാണോ ചിരിക്കാത്ത തരുണീ മണികള്‍ക്കാണോ കൂടുതല്‍ അഴക്‌ എന്ന് അന്തിച്ചിരുന്ന കാലം . അടുത്ത് ചെല്ലുമ്പോള്‍ ഇല പോഴിച്ചനുഗ്രഹിച്ച് - "എന്നെ പോലെ വലിയവരാകൂ" എന്ന് പറയുന്ന ആ മുത്തശ്ശന്‍ മരത്തിനോടും ,ക്ലാസ്സില്‍ വ്യ്കിയെത്തുമ്പോഴും ചിരിച്ച മുഖത്തോടെ എതിരേല്‍ക്കുന്ന മഞ്ഞ പൂക്കളോടും ഇന്നും വല്ലാത്തൊരു ആത്മ ബന്ധമുണ്ട് .അവിടെ ഞങ്ങള്‍ പഠിച്ചത് മടുപ്പിക്കുന്ന പാഠഭാഗങ്ങള്‍ മാത്റമായിരുന്നില്ല .സ്നേഹത്തിന്റെ പങ്കു വെയ്ക്കല്‍ കൂടിയായിരുന്നു .അവിടുത്തെ മലയാളം അധ്യാപക ആയിരുന്ന ആമിന ടീച്ചറുടെ ഒരു ക്ലാസ്സില്‍ പോലും വിദ്യാര്‍ഥി ആയി ഇരിക്കാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല . എങ്കിലും എന്റെ പൊട്ടത്തരങ്ങള്‍ നിറഞ്ഞ ഡയറി മുഴുവന്‍ വായിച്ചു ഇനിയും എഴുതൂ നിനക്ക് നിന്റെ ശൈലിയുണ്ട് എന്ന് പറഞ്ഞ ടീച്ചറുടെ നിറഞ്ഞ സ്നേഹത്തിനു മുന്‍പില്‍ ...പ്രണയ ലേഖനം കണ്ടിട്ടുപോലുമില്ലാത്ത എന്നെക്കൊണ്ട് ആദ്യമായി തന്റെ കാമുകിക്ക് വേണ്ടി പ്രണയ ലേഖനമെഴുതിച്ച എന്റെ പ്രിയ സുഹൃത്തിനു .

ജീവിക്കാന്‍ പലപ്പോഴും പ്രേരകമായിട്ടുള്ള ഒരു പാട് മുഖങ്ങള്‍ക്കുമുന്‍പില്‍.ഞാന്‍ നനഞ്ഞ സൌഹൃദങ്ങളുടെ മഴയ്ക്ക്‌ മുന്‍പില്‍ ..നടുരാത്രികളില്‍ പൊള്ളിച്ച ചിന്തകള്‍ക്ക് ,കരയിപ്പിച്ച വാക്കുകള്‍ക്ക് ..എല്ലാത്തിനുമുപരി എന്നെ വായിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്‍ക്ക് മുന്‍പില്‍ .....

പിന്‍കുറിപ്പ് :

ഞാന്‍ ബ്ലോഗിങ് തുടങ്ങി ഒരു വര്‍ഷം തികയുന്നു ...എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി ...

24 comments:

  1. ഇനിയും പൂമരത്തില്‍ നിറയെ ബ്ലോഗുകള്‍ വിരിയട്ടെ..
    ആശംസകള്‍!

    ReplyDelete
  2. നന്ദി ഈ പുണ്യവാളനോടും ചൊല്ലാം , ആദ്യം മുതല്‍ നിന്നെ പിന്തുടര്‍ന്ന. പ്രോത്സാഹിപ്പിച്ച ഇപ്പോഴും നിന്റെ കവിതള്‍ക്ക് ആദ്യ കമ്മന്റ് ഇടണം എന്ന് വാശി പിടിച്ച. ഈ പൂമരം പൂത്തുലഞ്ഞു കൈരളിയില്‍ സുഗന്ധം പരത്തുമെന്നു ആശംസിച്ച. അത് സ്വപ്നം കണ്ട നിന്റെ മധുവേട്ടനോടും ...... സ്നേഹപൂര്‍വ്വം സ്വന്തം പുണ്യവാളന്‍

    ReplyDelete
    Replies
    1. മധുവേട്ടനോടുള്ള നന്ദി പറഞ്ഞു തീര്‍ക്കാന്‍ ഉദ്ദേശമില്ല ...:)

      Delete
  3. നന്നായിട്ടുണ്ട് ഓർമ്മക്കുറിപ്പുകൾ.

    ReplyDelete
  4. ഓർമ്മക്കുറിപ്പുകളുടെ തണലും, കുളിരുമായി എത്തിയ ഈ പൂമരത്തിൽ ഇനിയും അനേകം വർണപുഷ്പങ്ങൾ വിരിയുവാൻ ഇടയാകട്ടെ... ആശംസകൾ നേരുന്നു സ്നേഹപൂർവ്വം..

    ReplyDelete
  5. ആയുഷ്മാന്‍ ഭവ..!
    യശ്ശസീ ഭവ..!!
    നല്ല എഴുത്തും നല്ല സൌഹൃദങ്ങളും.
    ഈ നല്ലജീവിതത്തില്‍ ഉടനീളമുണ്ടാകട്ടെ.
    ഈ എളിയവന്റെ സ്നേഹവും,പ്രാര്‍ത്ഥനയും,ആശംസകളും അറിയിക്കുന്നു..!

    ReplyDelete
    Replies
    1. സന്തോഷം പ്രഭേട്ടാ..

      Delete
  6. നന്നായി ഓര്‍മ്മക്കുറിപ്പ്‌

    ആശംസകള്‍

    ReplyDelete
  7. കവിതയുടെ മധുരം നിറച്ച ഓര്‍മ്മക്കുറിപ്പ് ഹൃദ്യമായി അനുഭവപ്പെട്ടു. റിഷ ടീച്ചര്‍ എവിടെയെങ്കിലുമിരുന്ന് ഈ ബ്ലോഗ് വായിക്കുന്നുണ്ടാവുമോ... പഴയ ശിഷ്യനെ തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ... ആശംസകള്‍ കൂട്ടുകാരാ... ഇനിയും ഒരുപാടു ദൂരം അക്ഷരവഴിയില്‍ മുന്നേറാന്‍ ഈശ്വരന്‍ സഹായിക്കട്ടെ...

    ReplyDelete
    Replies
    1. റിഷ ടീച്ചര്‍ ഇത് വായിക്കാനുള്ള സാധ്യത തുലോം തുച്ചമാണ് ..
      എങ്കിലും വെറുതെ ആശിക്കുന്നു ..വായിച്ചിരുന്നെങ്കില്‍ ..ഒന്ന് തിരിച്ചു വിളിച്ചിരുന്നെങ്കില്‍ എന്ന് ..
      ഒരുപാട് സന്തോഷം വരവിനും വായനയ്ക്കും .

      Delete
  8. നന്നായിട്ടുണ്ട് കുറിപ്പ്..
    പറഞ്ഞപോലെ.. പൂമരത്തേല്‍...
    ഒരുപാട് വിരിയട്ടെ..

    ReplyDelete
  9. കുറിപ്പുകള്‍ തുടരൂ.

    ReplyDelete
  10. വിടര്‍ന്നു വിലസൂ എന്റെ സതീശന്‍ പുഷ്പമേ ....
    നിന്റെ ആ രചന സൌരഭം ഈ ബൂലോകത്ത് പടരട്ടെ ..
    ഭാവുകങ്ങള്‍ പ്രിയ സുഹൃത്തേ ...
    (ഒരു വയസയില്ലേ ..പിറന്നാളിന് ചെലവ് ഉണ്ട് ട്ടോ ..)

    ReplyDelete
  11. പൂമരമേ, മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ് ഡേ

    ReplyDelete
  12. ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ.

    ReplyDelete
  13. ഹൃദയം നിറഞ്ഞ ആശംസകള്‍.
    പുഷ്പങ്ങള്‍ പൂത്തു നിറയട്ടെ!

    ReplyDelete
  14. നല്ലതു വരട്ടെ

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. നന്നായിരിക്കുന്നു കുറിപ്പ്...., അൽമേഷ്യസ് വരാത്ത ഒരുവന് ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല.. അതെത്രെ വലിയവനായാലും.. ചെറിയവനായാലും..!…. പലരും വന്ന വഴി മറക്കുകയല്ല അങ്ങിനെ നടിക്കുകയാണ് ചെയ്യുന്നത് വലിയ വലിയ മേഖലകളിൽ എത്തുമ്പോൾ..ധനം കുമിഞ്ഞു കൂടുമ്പോൾ..… ഓർമ്മകൾ ഉണ്ടായിരിക്കണം എന്നും പിന്നിട്ട വഴികൾ….
    നന്മകൾ വരട്ടേ.. എന്നും എന്നെന്നും… ആശംസകളോടെ

    ReplyDelete
    Replies
    1. ഓർമ്മകൾ ഉണ്ടായിരിക്കണം :)

      Delete
  17. വായനക്കും സന്തോഷത്തിലും ആരോടും നന്ദി പറഞ്ഞു തീര്‍ക്കുന്നില്ല :)

    ReplyDelete
  18. പ്രിയപ്പെട്ട സതീശ്,
    ഓര്‍മ്മകളുടെ നനവൂര്‍ന്ന വഴികളിലേക്ക് കുഞ്ഞു വരികളുടെ ടോര്‍ച്ചു വെളിച്ചം
    തെളിച്ച് നീ നോക്കുമ്പോള്‍ ഞാനും കാണുന്നു;
    ഓര്‍മ്മകളുടെ,പ്രണയത്തിന്റെ,വിരഹത്തിന്റെ,നോവിന്റെ വിദ്യാലയക്കാലം...
    കലാലയക്കാലം...

    ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ
    എന്നാശംസിക്കുന്നു.

    ബ്ലോഗിന്
    ഹൃദയ ഭാഷയില്‍ പിറന്നാള്‍ ആശംസകള്‍..

    ReplyDelete
  19. വായിച്ചു.ഇഷ്ടമായി

    ReplyDelete
  20. പാര്‍ട്ടി വല്ലോം നടത്തുന്നെങ്കില്‍ വിളിക്കണേ ...മറക്കല്ലേ

    ReplyDelete