Thursday, August 9, 2012

നോവ്‌ .


നോവിനൊരു നിറമുണ്ട്
മണമുണ്ട് സ്വരമുണ്ട്,
നോറ്റിരിക്കുന്ന തണുപ്പുമുണ്ട്‌..
നേരിന്‍ ചുവപ്പുണ്ട്
മിഴികള്‍ക്ക് മഴയുണ്ട് ,
കദനം ചിരിക്കും കവിതയുണ്ട് .
ലഹരിയില്‍ വൃത്തവും പ്രാസവും
തേടി ചിരിക്കിലും-
നോവിന്റെ സ്പര്‍ശമുണ്ട്.

സുഖമെന്ന് ചൊല്ലിച്ചിരിക്കുന്ന പെങ്ങളുടെ ,
മിഴിയിലൊരു കടലിന്റെ തേങ്ങലുണ്ട് .
തെരുവിന്റെ വാതിലില്‍ ചോരചിന്തും
കാട്ടു നായ്ക്കളുടെ ചൂരും ചുവപ്പുമുണ്ട് .
ഇരവില്‍ ചിരിക്കുന്ന പാതകള്‍ നമ്മളില്‍,
പകലില്‍ വിശപ്പിന്‍ വെയില്‍ചീന്തുകള്‍ .
ബലിയുണ്ണുവാന്‍ വന്നൊരോര്‍മയില്‍ -
പാണന്റെ പാട്ടുണരുന്നൊരു കാലമുണ്ട് .

കണ്ണീരിലൊട്ടും കഴമ്പില്ല ചുണ്ടിലെ ,
പൂക്കളിന്നൊട്ടും കരിഞ്ഞുമില്ല.
എങ്കിലും വേദന തീയില്‍ കുരുക്കുന്ന ,
കവിതയുടെ സാന്ത്വനം മാത്രമുണ്ട് .
നോവിനൊരു നിറമുണ്ട്
മണമുണ്ട് സ്വരമുണ്ട് ,
നോറ്റിരിക്കുന്ന തണുപ്പുമുണ്ട്‌..

31 comments:

 1. ഇഷ്ടപ്പെട്ടു

  ReplyDelete
 2. നോവിന്‍റെ ചെത്തവും ചൂരും നോറ്റിരിക്കുന്ന ബഹുതല സാഹചര്യങ്ങള്‍ !എത്ര കുറിച്ചാലും തീരാത്ത വേദനകളുടെ കണ്ണീരൊപ്പാന്‍ കവിയുടെ സാന്ത്വനസ്പര്‍ശം! അഭിനന്ദനീയം ഈ കാവ്യാശ്രുക്കള്‍ ...!

  ReplyDelete
 3. എനിക്ക് ഒന്നുകൂടി പള്ളിക്കൂടത്തില്‍ പോണം..!
  പത്തുകൊല്ലം ഇനിയും പഠിക്കണം..!

  അപ്പോഴും നീയിങ്ങനെ കവിതയെഴുതി ഇവിടെത്തന്നെയുണ്ടാകണം..!

  ആശംസകള്‍ സതീശാ,,!!

  ReplyDelete
 4. നന്നായി.ഭാവത്തിന്റെ ഏകാഗ്രതയും തീവ്രതയുമാണ് കവിതയുടെ ശക്തി.സതീശന് ഇനിയും നന്നായി ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.ആശംസകള്‍

  ReplyDelete
 5. "ബലിയുണ്ണുവാന്‍ വന്നൊരോര്‍മയില്‍ -
  പാണന്റെ പാട്ടുണരുന്നൊരു കാലമുണ്ട് .".....

  നന്നായി, നിറമുള്ള നോവുകൾക്കുള്ള ഈ ഗീതം.

  ReplyDelete
 6. നല്ല കവിത
  ഇന്നത്തെ ബ്ലോഗ് വായനയില്‍ ഇഷ്ടപ്പെട്ടവയില്‍ ഒന്ന്

  ReplyDelete
 7. ente thottu mukalile ajith mash paranjathinodu cherunnu.
  nalla varikal.

  ReplyDelete
 8. ഞാന്‍ ഒന്ന് പാടി നോക്കി...നല്ല ഈണം ഉള്ള കവിത ആശംസകള്‍

  ReplyDelete
 9. നോവിനൊരു നിറമുണ്ട്
  മണമുണ്ട് സ്വരമുണ്ട് ,
  നോറ്റിരിക്കുന്ന തണുപ്പുമുണ്ട്‌..
  കൂട്ടുകാരന്റെ വരികള്‍ക്കൊരു വേരിട്ട ഭാവമാണ് .
  നല്ല വരികള്‍ ...
  നോവിന്റെ തലങ്ങളേ വരികളാക്കുമ്പൊള്‍
  മനസ്സ് സ്വാന്തനമറിയും ..

  ReplyDelete
  Replies
  1. സന്തോഷം സുഹൃത്തേ ..നല്ല വാക്കുകള്‍ക്ക് ..
   നല്ല വായനയ്ക്ക്

   Delete
 10. shariyaani nooovi egana andokeyoo aani

  ReplyDelete
 11. നല്ല കവിതക്കെന്റെ ആശാംസകൾ,......... വെയില്‍ചീന്തുകള്‍( ഇതിലെ ചിന്തുകൾക്ക് പകരം ചീളുകൾ എന്ന് കതിയായിരുന്നൂ.ചിന്തുകൾ എന്നാൽ പാട്ടുകൾ,ഈണമെന്നൊക്കെയാണ് അർത്ഥം...

  ReplyDelete
  Replies
  1. 'ചിന്തുകൾ' അല്ല 'ചീന്തുകള്‍' ആണ് ..ചീളുകൾക്കും ചീന്തുകൾക്കും ഏകദേശം ഒരേ അര്‍ഥം തന്നെ .
   അഭിപ്രായത്തിനു നന്ദി .

   Delete
 12. ആഹാ നോവിനെത്ര നിറങ്ങള്‍ ഉണ്ട് സതീശാ ........
  വളരെ ഇഷ്ടമായി നിന്റെ താളാത്മകമായ ഒരു കവിത കണ്ടിട്ടു കാലം എത്ര ആയിരിക്കുന്നു. പുണ്യാളന്റെ സ്നേഹാശംസകള്‍

  ReplyDelete
 13. നോവിനൊരു നിറമുണ്ട്
  മണമുണ്ട് സ്വരമുണ്ട് ,
  നോറ്റിരിക്കുന്ന തണുപ്പുമുണ്ട്‌..
  നല്ല സുഖമുള്ള കവിത

  ReplyDelete
 14. സുഖകരമായ നോവ്‌ പ്രദാനം ചെയ്ത കവിത ...ഇഷ്ടമായി ഒരുപാട്....

  ReplyDelete
 15. സതീ കൊള്ളാട്ടോ ...

  ReplyDelete
 16. സുഖമെന്ന് ചൊല്ലിച്ചിരിക്കുന്ന പെങ്ങളുടെ ,
  മിഴിയിലൊരു കടലിന്റെ തേങ്ങലുണ്ട് .

  നല്ല കവിത
  ആശംസകള്‍

  ReplyDelete
 17. @Vettettan
  @Mohammed kutty Irimbiliyam
  @പ്രഭേട്ടാ
  @രമേഷേട്ടാ
  @പി. വിജയകുമാർ
  @ajith
  @ശ്രീവേദ
  വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി ..

  ReplyDelete
 18. @ദീപ എന്ന ആതിര
  @krish iendu
  @ഞാന്‍ പുണ്യവാളന്‍
  @Neelima
  @അനാമിക
  @പൈമ
  @Gopan Kumar:
  ഇഷ്ടമായെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം ..
  നന്ദി .

  ReplyDelete
 19. സുഖമെന്ന് ചൊല്ലിച്ചിരിക്കുന്ന പെങ്ങളുടെ ,
  മിഴിയിലൊരു കടലിന്റെ തേങ്ങലുണ്ട് .

  ഈ വരികളാണു കൂടുതൽ ഇഷ്ടപ്പെട്ടത്

  ReplyDelete
 20. ഭാവതീവ്രതയുള്ള കവിത.
  നൊമ്പരത്തിന്‍റെ സൂചിമുനകള്‍ ഉള്ളില്‍ തറയ്ക്കുന്ന അനുഭവം...!
  ആശംസകള്‍

  ReplyDelete
 21. കവിത നന്നായിട്ടുണ്ട്.
  എന്താണ് നോവിന്‍റെ നിറം?
  വരികളുടെ രൂപഭംഗിയില്‍ ഇപ്പോള്‍ കൂടുതലായി ശ്രദ്ധിക്കുന്നുണ്ട്.
  നല്ലത്.
  "കവിതയുടെ സ്വാന്തനം" - സാന്ത്വനം എന്ന് മാറ്റണെ.

  ReplyDelete
 22. ഈ നിറമുള്ള നോവിനെ ഞാന്‍ ഇഷ്ടപ്പെടുന്നു............

  സതീശാ നല്ല ഭാഷ.......സന്തോഷം തോന്നുന്നു..

  മനു

  ReplyDelete
 23. 'സുഖമെന്ന് ചൊല്ലിച്ചിരിക്കുന്ന പെങ്ങളുടെ ,
  മിഴിയിലൊരു കടലിന്റെ തേങ്ങലുണ്ട് '

  അതത്രയും നേരു തന്നെ!
  കവിത ഇഷ്ട്മായി.

  ReplyDelete
 24. നോവിന്റെ നിറവും, മണവും, സ്വരവുമെല്ലാം...
  വൃത്തവും പ്രാസവും കൊടുത്ത്
  കവിതയുടെ സാന്ത്വനം തേടുന്നു.

  ReplyDelete
 25. സുഖമെന്ന് ചൊല്ലിച്ചിരിക്കുന്ന പെങ്ങളുടെ ,
  മിഴിയിലൊരു കടലിന്റെ തേങ്ങലുണ്ട് . നല്ല വരികള്‍ കവിത ഒരു പാട് ഇഷ്ടമായി . ആശംസകള്‍ നേരുന്നു

  ReplyDelete

 26. ചില നോവുകൾക്ക് മഴവിലിന്റെ ചേലാണ്. ഏഴുവർണ്ണങ്ങൾ വരകളിൽ ചമഞ്ഞിരിയ്ക്കുന്നത് പോലെ മനസ്സിലെ മഴക്കാറിനു മീതെ ഇടയ്ക്ക് അവ അണിനിരക്കാറുണ്ട്. മയിൽപ്പീലികൾ വിരിച്ച്‌ മനസ്സും മാമയിലായിപ്പോവും അവ ഉള്ള് നീറ്റുമ്പോൾ. മിഴിപ്പെയ്ത്ത് നിലച്ചാലും മനസ്സിന്റെ മാനത്ത് വിളങ്ങി നില്ക്കുകയും ചെയ്യും . നല്ല കവിത . അഭിനന്ദനങ്ങൾ.

  ReplyDelete
 27. Satheesha....ariyathe kannu niranju

  ReplyDelete