add

Saturday, April 6, 2013

ധർമ്മയുദ്ധം.

ഇന്നലെയും തെരുവിൽ -
സ്വപ്നങ്ങൾ നടന്നു പോകുന്നുണ്ടായിരുന്നു .
മോഹങ്ങൾ വെയിൽ കായുന്നുണ്ടായിരുന്നു .
സാധാരണ പോലെ ,
വിരൽത്തുമ്പുകളിൽ പ്രണയം -
മഴ നനയുന്നുണ്ടായിരുന്നു .

നിന്റെ കണ്ണിലേക്കുള്ള ആഴത്തോളം ,
എന്റെ നെഞ്ചിലെ ചുവപ്പോളം ,
പല ചുണ്ടുകളിൽ ചിരി പൂത്തിരുന്നു .
പൂർത്തിയാക്കാതെ പോയ ഒരുമ്മ -
അമ്മയുടെ തോളിൽ ,
മയങ്ങുന്നുണ്ടായിരുന്നു .

എന്നിട്ടും ,
ഇന്നലെ തെരുവിലെ യുദ്ധം -
ദൈവങ്ങൾ തമ്മിലായിരുന്നു .
എന്നിട്ടും ,
ആ യുദ്ധത്തിന്റെ പേര് ,
ധർമ്മയുദ്ധം എന്നായിരുന്നു .

എങ്കിലും ,
ഏതു ഒളിയംബിന്റെ കണക്കിലായിരിക്കും -
സാധാരണക്കാരന്റെ ചോര പെയ്തത് .
എങ്കിലും ,
ഏതു ദൈവത്തിന്റെ സ്വർഗത്തിലായിരിക്കും-
മരിച്ചവർക്ക് ,
പ്രവേശന പാസ് കിട്ടിയിരിക്കുക .

26 comments:

  1. അതാത് ദൈവങ്ങള്‍ പ്രത്യേകം പ്രത്യേകം സ്വര്‍ഗ്ഗത്തിലേയ്ക്ക് പല കളറിലുള്ള പാസ്‌ ഉണ്ടാക്കി വച്ചിട്ടുണ്ടാവും, സ്വര്‍ഗ്ഗം മാറി പോകരുതല്ലോ...

    ദൈവങ്ങൾ തമ്മിലായിരുന്നു .
    എന്നിട്ടും,
    ആ യുദ്ധത്തിന്റെ പേര്,
    ധർമ്മയുദ്ധം എന്നായിരുന്നു

    വിശുദ്ധയുദ്ധങ്ങള്‍ എപ്പോഴും മനുഷ്യന്‍റെ സ്വാര്‍ഥതകള്‍ തമ്മില്‍, ദൈവങ്ങളുടെ പേരില്‍...
    നന്നായിട്ടുണ്ട്

    ReplyDelete
  2. വരികള്‍ നന്നായി... അഭിനന്ദനങ്ങള്‍

    ReplyDelete
  3. ധരമ്മയുദ്ധങ്ങളേയുള്ളു
    ധര്‍മാധര്‍മ്മങ്ങള്‍ തമ്മില്‍ യുദ്ധമില്ല

    ReplyDelete
    Replies
    1. അജിത്തേട്ടാ കവിതയേക്കാൾ മികച്ച കമന്റ്‌ .. നന്ദി എന്റെ വരികൾ ഉൾക്കൊണ്ടതിനു..

      Delete
  4. Replies
    1. Tnx for visit , support and your valuable comment .

      Delete
  5. മരിക്കുന്നവന് കിട്ടുന്ന പ്രവേശന പാസ്സ്.......

    ReplyDelete
  6. എങ്കിലും ,
    ഏതു ഒളിയംബിന്റെ കണക്കിലായിരിക്കും -
    സാധാരണക്കാരന്റെ ചോര പെയ്തത് .

    വരികള്‍ നന്നായി...

    ReplyDelete
  7. ധർമ്മയുദ്ധം... അങ്ങിനെയൊന്നുണ്ടോ?
    തിന്മയും തിന്മയും തമ്മിലാണ് യുദ്ധം അവസാനം ആരും തോൽക്കാതെ, നിരപരാധിയുടെ ചോരയിൽ കൈ കഴുകി, പാവപ്പെട്ടവന്റെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ച് അവർ ധർമ്മം പ്രഘോഷിക്കുന്നു...അത്യുന്നതങ്ങളിൽ ദൈവത്തിന് സമാധാനം.... അത് ആവശ്യമുണ്ടോ?

    ReplyDelete
    Replies
    1. വർഗ്ഗീയത വേരുറപ്പിക്കുന്ന ഇന്നത്തെ സമൂഹത്തിൽ എല്ലാവരും ബോധവാന്മാർ ആവേണ്ടിയിരിക്കുന്നു .ചോര ചോദിക്കുന്ന ആശയങ്ങൾ ദൈവത്തിന്റേതല്ലന്നു .. ഇത്തരം അശങ്കകൾ തന്നെയാണു കവിതയിലൂടെ പങ്കുവെയ്ക്കാൻ ശ്രമിച്ചതും .. നന്ദി .

      Delete
  8. പൂര്‍ത്തിയാക്കാതെ പോയ ഒരുമ്മ -
    അമ്മയുടെ തോളില്‍ ,
    മയങ്ങുന്നുണ്ടായിരുന്നു .
    // ഈ വരി എനിക്കിഷ്ടപ്പെട്ടു.//
    ആശംസകള്‍ ...

    visit for blog updates: Blogika Aggregator and Blogika FB Page

    ReplyDelete
  9. പൂർത്തിയാക്കാതെ പോയ ഒരുമ്മ -
    അമ്മയുടെ തോളിൽ ,
    മയങ്ങുന്നുണ്ടായിരുന്നു

    എനിക്കുമീ വരികൾ ഒരുപാടിഷ്ടമായി.

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  10. മരണം ഏവരെയും സ്വര്‍ഗ്ഗ നഗരത്തിലെത്തിക്കുമെന്ന്
    മതം ഉറക്കേ പറയുന്നു .........!
    ഈ ലോകത്തില്‍ ജീവിത ചെയ്തികളാണ് ആധാരമെന്നും ...!
    ഒരൊ മതവും അവനവന്റെ വിശ്വാസ്സങ്ങളില്‍ മാത്രമാണത്
    പറയുന്നതും ചെയ്യുന്നതും , ബാക്കിയുള്ളവര്‍ എവിടെ പോകുമോ എന്തൊ ?
    എന്നില്‍ വിശ്വസ്സിക്കാത്തവന് സ്വസ്തിയില്ലെന്ന് പറയുന്നവര്‍ ഉത്തരം നല്‍കണം ..!
    എല്ലാം ധര്‍മ്മയുദ്ധം തന്നെ , ദൈവം മുകളില്‍ ഇരുന്ന് ചിരിക്കുന്നുണ്ടാവാം ..!
    ചീന്തുന്ന ചോരയുടെ കണക്കുകളില്‍ പൊലും ബോധം കിട്ടാത്ത
    സാധാരണക്കാരെ .. ഇനി എന്നുണരും നിങ്ങള്‍ ..?
    " പൂര്‍ത്തിയാക്കാതെ പൊയൊരു ഉമ്മ "
    " അമ്മയുടെ തോളില്‍ മയങ്ങുന്നുണ്ടായിരുന്നു "
    ആഴമുണ്ടീ വരികള്‍ക്ക് , ചിന്തയുടെ സൗന്ദര്യവും ...!
    സ്നേഹാശംസകള്‍ സഖേ ..!

    ReplyDelete
    Replies
    1. വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി റിനിയേട്ടാ...സ്നേഹം

      Delete

  11. സോണി ചേച്ചി , എച്ച്മുക്കുട്ടി , പ്രദീപ്‌ മാഷ്‌ , രാംജി , ഖാദു :വരവിനും വായനയ്ക്കും നന്ദി , സ്നേഹം.

    ReplyDelete
  12. Ganga dharan,സൗഗന്ധികം , ഭാനു , ഷാജു : വായനയ്ക്കും അഭിപ്രായതിനും ഒരുപാടു നന്ദി , സ്നേഹാശംസകൾ.

    ReplyDelete
  13. കൊല്ലുന്നവന്‍ തൊറ്റും മരിക്കുന്നവന്‍ ജയിച്ചും ധര്‍മ്മയുദ്ധങ്ങള്‍

    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  14. ഏതു ദൈവത്തിന്റെ സ്വർഗത്തിലായിരിക്കും-
    മരിച്ചവർക്ക് ,
    പ്രവേശന പാസ് കിട്ടിയിരിക്കുക .?
    നരകതിലാവും അവരെല്ലാം സ്വർഗം വധിക്കപെടുന്ന നിരപരാധികൾക്ക്‌ വേണ്ട
    Best wishes

    ReplyDelete
  15. ഏതു ദൈവത്തിന്റെ സ്വർഗത്തിലായിരിക്കും-
    മരിച്ചവർക്ക് ,
    പ്രവേശന പാസ് കിട്ടിയിരിക്കുക .
    excellent!

    ReplyDelete
  16. നല്ല കവിത
    ആശംസകള്‍

    ReplyDelete
  17. നമ്മള്‍ സ്വര്‍ഗത്തിലോ നരകത്തിലോ പോകേണ്ടവര്‍ ..... യാത്രയില്‍ നമ്മള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഒരുപക്ഷെ സ്വര്‍ഗത്തിലോ നകരത്തിലോ ആയിക്കൂടെന്നില്ല. ഇത് ഒരു യാത്രയുടെ അവസാനവുമായിരിക്കാം... നല്ല കവിത, നല്ല വരികള്‍ ....

    ReplyDelete
  18. വിശ്വാസത്തെ സ്വയം റദ്ദ് ചെയ്യുന്നവർ, മദ്ധ്യസ്ഥതക്ക് ദൈവത്തിനും അയോഗ്യത കല്പ്പിച്ചിരിക്കുന്നു. ഇനിയെന്നും തെരുവിൽ പ്രണയം മരിച്ചു കിടക്കും.!

    ReplyDelete
  19. വളരെ നാളുകള്‍ക്കു ശേഷം പൂമരത്തില്‍
    ഈ കാലം കൊണ്ട് സതീശന്‍ ഒരു പാട് വളന്നിരിക്കുന്നു, കവിയായി.

    ReplyDelete
  20. ചുമ്മാ നിസ്സംഗനായി അങ്ങ് നടന്നു കൂടെ?
    തനിയ്ക്ക് ഒന്നും പറ്റിയില്ലേല്‍ ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കരുതെന്നാ ഇന്നത്തെ മനുഷ്യന്റെ വേദവാക്യം

    ReplyDelete