Friday, June 14, 2013

കൂടെപൂക്കാനിരിക്കേ.

പൂക്കാൻ മറന്നുപോയൊരു മാവ് ,
ഞെട്ടി ഉണർന്നു പൂക്കുന്നതുപോലെ ,
ഒരു നാൾ നമ്മളും പൂവിടും .
ചങ്കു പൊള്ളിച്ച സങ്കടങ്ങളെല്ലാം -
ഒരു മഴയിൽ കുത്തിയൊലിച്ചു പോകും .

തണുപ്പിലുറങ്ങുന്ന തെരുവിന്റെ മകന്
കിനാവ് കൊണ്ടൊരു കുപ്പായം
തുന്നണം അന്ന് .
ചിത്ര ശലഭങ്ങളുടെ ചിറകിലെ
ഗൂഢാക്ഷരങ്ങള്‍ പൂക്കൾക്ക്
വായിക്കാനാവും അന്ന് .

നെഞ്ചു പോള്ളിപ്പോയ മഴപ്പാറ്റകൾ
മണ്ണിലൊരു കൊട്ടാരം കെട്ടും .

കൂട്ടുകാരാ അന്നു നീ വേണം
കൂടെ ,
എന്റെ നെഞ്ചിലെ ചുവപ്പായി ..

25 comments:

 1. മഴവില്ല് മാഗസിനിൽ വായിക്കാത്ത കൂട്ടുകാർക്കായി .ഈ കവിത ഞാൻ തുഞ്ചൻപറമ്പിൽ ബ്ലോഗേഴ്സ് മീറ്റിൽ അവതരിപ്പിച്ചിരുന്നു .

  ReplyDelete
 2. ഗൂഢാക്ഷരങ്ങള്‍

  ReplyDelete
  Replies
  1. അജിത്തേട്ടാ തിരുത്തിയിട്ടുണ്ട് ..സ്നേഹം

   Delete
 3. നാളെ നാളെ....
  പ്രതീക്ഷകള്‍....
  നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
 4. ചിത്ര ശലഭങ്ങളുടെ ചിറകിലെ
  ഗൂഢാക്ഷരങ്ങള്‍ പൂക്കൾക്ക്
  വായിക്കാനാവും അന്ന് .


  സതീശന്റെ ഒരു നല്ല പോസ്റ്റ്‌ .
  രസകരം .കാവ്യാത്മകം ..
  നല്ല കവിതയ്ക്ക് ഒരു ഉമ്മ

  ReplyDelete
 5. പുതുമയുള്ള ബിംബകല്‍പ്പനകള്‍
  നല്ല വരികള്‍.....

  ReplyDelete
 6. ഒരു നാൾ നമ്മളും പൂവിടും
  ചങ്കു പൊള്ളിച്ച സങ്കടങ്ങളെല്ലാം
  ഒരു മഴയിൽ കുത്തിയൊലിച്ചു പോകും....
  പെരുമഴച്ചാട്ടങ്ങളിനിയുമുണ്ടാകട്ടെ,തപ്ത ഭൂമി തണുക്കട്ടെ,ഈ പുതുനാമ്പ് ഇനിയുമിനിയും തലയുയർത്തി നില്ക്കട്ടെ.ഭാവുകങ്ങൾ

  ReplyDelete
  Replies
  1. രമേഷേട്ടാ സ്നേഹം <3

   Delete
 7. ഒരു നാൾ നമ്മളും പൂവിടും .
  ചങ്കു പൊള്ളിച്ച സങ്കടങ്ങളെല്ലാം -
  ഒരു മഴയിൽ കുത്തിയൊലിച്ചു പോകും .
  പൂവിടട്ടെ ,നല്ല വരികൾ

  ReplyDelete
 8. നിറമില്ലാത്ത വിപ്ലവങ്ങൾ നിറങ്ങൾ പകര്ന്നു വിജയിക്കട്ടെ
  വികാരമുള്ള അക്ഷരങ്ങൾ നോവ്‌ തിന്നു പിറവി എടുക്കട്ടെ

  ReplyDelete
 9. തങ്കപ്പേട്ടാ ,ഷെറിൻ ,പ്രദീപ്മാഷ് ,വിനീത , ഇലഞ്ഞിപ്പൂക്കൾ ,ബൈജു ,ഷാജു : സ്നേഹം പ്രിയരേ..നന്ദി . <3

  ReplyDelete
 10. അന്നിതാലപിച്ചു കേട്ടപ്പോ മനസ്സങ്ങോട്ടു പോയി. ഒന്നൂടെ കേൾക്കാൻ, മനസ്സിരുത്തി വായിക്കാൻ, കൂടെ കൂടാൻ കിട്ടണമെന്നായി. പ്പോ വീണ്ടും വയിച്ചപ്പോ ഒരു ചെറു ദീർഘ ശ്വാസം. കാര്യമറിയിലാ എന്നാലും ഈ വരികളെന്നെ പിടിച്ചുവലിക്കുന്നു, എന്നെ എന്നിലേക്ക് തന്നെ. കവിതകളെ മനസ്സിലക്കാൻ കഴിയാറില്ലെങ്കിലും അവയുടെ ആകർഷണം അനുഭവിക്കാറുണ്ട്. ഇക്കവിതയിൽ എനിക്കവ ഇത്തിരി കൂടുതൽ ഫീൽ ചെയുന്നു.

  ആശംസകൾ. . .

  ReplyDelete
 11. സങ്കടം തോന്നുമെന്കിലും,നല്ല വരികള്‍

  ReplyDelete
 12. ഒരു നാൾ നമ്മളും പൂവിടും .
  ചങ്കു പൊള്ളിച്ച സങ്കടങ്ങളെല്ലാം -
  ഒരു മഴയിൽ കുത്തിയൊലിച്ചു പോകും .

  സങ്കടങ്ങൾ ഒലിച്ചു പോയതിനു ശേഷം,കൂട്ടുകാർ വരും,ധാരാളം.സങ്കടത്തിലൊപ്പം നിൽക്കാൻ,ചുമലു നൽകാൻ വിരളമായിരിക്കും.സതീശന് അങ്ങനെയുള്ള
  കൂട്ടുകാർ ഉണ്ടാവട്ടെ,ഒരുപാട്.പതിവു പോലെ, വളരെ നല്ല കവിത.സ്നേഹത്തോടെ നിർത്തുന്നു.

  ശുഭാശംസകൾ...

  ReplyDelete
 13. വളരെ മനോഹരമായ ബിംബകല്പനകൾ

  ReplyDelete
 14. “..തണുപ്പിലുറങ്ങുന്ന തെരുവിന്റെ മകന്
  കിനാവ് കൊണ്ടൊരു കുപ്പായം
  തുന്നണം ..” - കലക്കീടാ കുട്ടാ..!
  ഒത്തിരിയാശംസകള്‍.

  ReplyDelete
 15. തണുപ്പിലുറങ്ങുന്ന തെരുവിന്റെ മകന്
  കിനാവ് കൊണ്ടൊരു കുപ്പായം
  തുന്നണം അന്ന് .
  ചിത്ര ശലഭങ്ങളുടെ ചിറകിലെ
  ഗൂഢാക്ഷരങ്ങള്‍ പൂക്കൾക്ക്
  വായിക്കാനാവും അന്ന് ..... വരികള്‍ക്ക് നിറ മിഴിവ്

  കുറെ കാലമായി സതീശന്റെ ബ്ലോഗ്ഗില്‍ വന്നിട്ട്. നല്ല കവിതകള്‍ ഈ തൂലികയില്‍ നിന്നും ഇനിയും പിറവിയെടുക്കട്ടെ

  ReplyDelete
 16. ചങ്കു പൊള്ളിച്ച സങ്കടങ്ങളെല്ലാം -
  ഒരു മഴയിൽ കുത്തിയൊലിച്ചു പോകും .
  അങ്ങനെയെങ്കിൽ എത്ര നല്ലതാ...:)
  nalla varikal

  ReplyDelete
 17. അർത്ഥ ഗാഭീര്യമാർന്ന വരികൾ
  ഇഷ്ടമായി കവിത.
  ഇനിയും എഴുതുക
  അറിയിക്കുക
  ഇവിടെ ഒരു മന്ദത കാണുന്നു
  നിർത്താതെ എഴുതുക
  ആശംസകൾ

  ReplyDelete