Sunday, June 26, 2016

ഒറ്റ്‌


പണ്ടു ചേർന്നിരിക്കാറുള്ള
കുന്നിൻ ചെരുവിലെ
ഏകാന്തതയിൽ നിന്നും 
ഒരു കാറ്റു നമ്മളേയും 
തേടി ഇറങ്ങിയിട്ടുണ്ട്. 

അന്നു നട്ടു നനച്ച 
ചെടികളെല്ലാം 
ചോദ്യം ചോദിക്കാൻ മാത്രം 
വളർന്നിരിക്കുന്നു . 

നടന്ന വഴികളെല്ലാം 
കാടുപിടിച്ചെങ്കിലും 
കരിയിലകൾ പോലും 
ചിലതെല്ലാം അടക്കം പറയാറുണ്ട്. 

സൂക്ഷിക്കണം 
ഓർമ്മകൾ എന്നും ഒറ്റുകാരാണു. 

3 comments:

  1. നേര്‍വഴിയിലേക്ക് നയിക്കുന്നവരും...
    ആശംസകള്‍

    ReplyDelete
  2. ഹൃദ്യമായ വരികൾ.. ആശംസകൾ

    ReplyDelete