add

Saturday, January 2, 2021

പക്ഷി


വീടിന്റെ മരത്തിന്റെ 
ചില്ലയിൽ ഒരു കിളി 
വന്നിരുന്നു പാടുന്നു. 
ഇണയെ കൊഞ്ചി 
വിളിക്കുന്ന പോലെയോ 
സംസാരിച്ചു തുടങ്ങിയിട്ടില്ലാത്ത 
കുഞ്ഞിന്റെ പാട്ടുപോലെയോ 
ഭ്രമാത്മകതയുടെ 
ആവിഷ്കാരം പോലെയോ 
പ്രകൃതിയുടെ പൂര്ണതപോലെയോ 
അങ്ങനെ ഏതൊക്കെയോ 
തോന്നി എനിക്ക് .

ഞാനൊരു 
തോക്കെടുത്ത് ഉന്നം 
പിടിച്ചു.
 
എനിക്ക്  പെട്ടന്ന് 
മാധവിക്കുട്ടിയെ ഓർമ്മ വന്നു 
അവരുടെ വാക്കുകളും. 

4 comments:

  1. എല്ലാം കഴിഞ്ഞിട്ട് മാധവിക്കുട്ടിയുടെ വാക്കുകൾ ഓർത്തിട്ട് എന്ത് കാര്യം ..?

    ReplyDelete
  2. 'മാ ,നിഷാദാ...'എന്നു ഉറക്കെ വിളിച്ചു പറയാന്‍ ഒരാളും ഇല്ലാതെ വരുന്നതാണ് നമ്മുടെ നഷ്ടം. എങ്ങിനെ പറയും നാവറുക്കില്ലേ,അധികാരികള്‍ !നല്ല കവിതക്ക്‌ ആശംസകള്‍ !

    ReplyDelete
  3. ഉന്നം പിടിക്കുമ്പോൾ ഓർമ്മ വന്നത് നന്നായി..അല്ലെങ്കിൽ ഒത്തിരി വിഷമം ആയേനെ....
    ഇവിടെ  എത്തുവാൻ കഴിഞ്ഞതിൽ സന്തോഷം.
    ഭാവുകങ്ങൾ നേരുന്നു..

    ReplyDelete
  4. ഉന്നം പിടിക്കുന്ന നേരത്ത് ആരെങ്കിലും മാനിഷാദാ പറഞ്ഞ് വന്നിരുന്നെങ്കിൽ അവൻ്റെ നെഞ്ചത്ത് തന്നെ പൊട്ടിക്കാമായിരുന്നു. അല്ലേ...

    ReplyDelete