add

Friday, July 15, 2011

കൂട്ടുകാരാ നിനക്കായി





സ്വപ്നങ്ങള്‍ ഉറങ്ങുന്ന നേരത്ത് ,മൌനങ്ങള്‍ പാടുന്ന നേരത്ത് നീ വന്നു
സ്വാന്ത്വനം തേടുന്ന നേരത്ത് മറിവൂ ഞാന്‍ സുഹൃത്തെ നിന്റെ ആഴം ...

കിനാക്കള്‍ നനയ്ക്കാതെ ,പാട്ടിന്റെ പട്ടുനൂല്‍ നെയ്യാതെ ,ഒരുമിച്ചു നനയാതെ
എന്നും ചിരിക്കാതെ നമ്മള്‍ സുഹൃത്തുക്കളായി ...

ഏകാന്ത രാത്രികളില്‍ ,ലഹരിച്ചുവയില്‍ ,കണ്ണുനീരിന്റെ ഉപ്പില്‍
നീ തന്ന ചിന്തകള്‍ എനിക്ക് ചോദ്യ ചിഹ്നങ്ങളായി ..

ആശയങ്ങളും ആവശ്യങ്ങളും മത്സരിക്കുമ്പോള്‍ ..
പ്രണയത്തിന്റെ തീക്കാറ്റില്‍ നനയുമ്പോള്‍ ..
ലഹരിക്കായി ലഹരി തേടുമ്പോള്‍
അറിവ് ഞാന്‍ സുഹൃത്തെ നിന്റെ ആഴം
സുഹൃത്തെ ഇന്നൊരു സന്ദ്യയില്‍ നീ എങ്ങോ മറയുമ്പോള്‍
എന്ത് ഞാന്‍ പറയേണ്ടു വിട എന്നോ..????


(ഇത് എന്റെ സുഹൃത്തു മുഹമ്മദ്‌ റംസി (ശശി) ക്ക് വേണ്ടി മാത്രം എഴുതി കൂട്ടിയ അക്ഷര കൂട്ടങ്ങള്‍ )

5 comments:

  1. കവിത നന്നായിട്ടുണ്ട്..അക്ഷരത്തെറ്റുകള്‍ വായനയുടെ സുഖം കുറയ്ക്കും
    ശ്രദ്ധിക്കുക. ശശിക്കുവേണ്ടിമാത്രമല്ല ബാബുവിനും,ശാരിക്കുംകൂടി എഴുതുക. കൂടുതല്‍ എഴുതുക...വായിക്കുക.
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    ആശംസകള്‍..!!

    ReplyDelete
  2. @പ്രഭന്‍: വന്നതിനും വായിച്ചതിനും ഭാവുകങ്ങള്‍ക്കും നന്ദി

    ReplyDelete
  3. താങ്കളുടെ കഥകളും കവിതകളിൽ പലതും ഇഷ്ടപ്പെട്ടു ചിലത് ഞാൻ Fbയിൽ പോസ്റ്റ് ചൈതിട്ടുണ്ട്

    ReplyDelete