add

Wednesday, October 19, 2011

മുറിക്കവിതകൾ 1
















മുത്തശ്ശി


ചിമ്മിനി വിളക്കുകള്‍ ചിരിക്കുന്ന ഓലമേഞ്ഞ കോലായില്‍
കള്ള കര്‍ക്കിടകത്തിലെ രാമായണ പാട്ടില്‍
സ്വപ്നങ്ങളില്‍ പേടിപ്പിച്ച ഭൂതത്താന്‍ കഥകളില്‍
കൂട്ട് വന്നത് നിന്റെ ഓര്‍മ്മകള്‍
ഞാന്‍ മറന്ന താരാട്ടിന്റെ ഈരടികളിലും
ഇലഞ്ഞി പൂമാലകളുടെ സുഗന്ധത്തിലും
"നമ്മം നമ്മം നാരാച്ച്ചി ,
നാരാച്ച്ചി കുടുക്കെലെന്തുണ്ട് "
എന്ന ചോദ്യത്തിലും നിന്റെ ഓര്‍മ്മകള്‍ തന്നെ ..
അല്ല ,ഈ വൃദ്ധ സദനത്തിന്റെ ഇന്‍ഫര്‍മേഷന്‍ റൂമിലിരുന്നു
ഞാനെന്തിനാണിതൊക്കെ ഓര്‍ക്കുന്നത് ..?

13 comments:

  1. കവിതയ്ക്ക്‌ അഭിനന്ദനങ്ങള്‍ ..സുഖമുള്ള ഓര്‍മ്മകള്‍..നന്നായിരിക്കുന്നു എഴുത്ത്.. ആശംസകള്‍

    ReplyDelete
  2. കവിതയുടെ ട്വിസ്റ്റ്‌ ഗംഭീരമായി.

    ReplyDelete
  3. മുത്തശ്ശിയെ ഇങ്ങനേയും ഓര്‍ക്കാം അല്ലേ..?
    ഇഷ്ട്ടപ്പെട്ടു
    ആശംസകളോടെ..പുലരി

    ReplyDelete
  4. കവിതാന്ത്യം വളരെ ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍ !

    ReplyDelete
  5. ഇന്ന് ഞാന്‍ നാളെ നീ

    ReplyDelete
  6. ഉം ....ഓര്‍ക്കുക എന്തിനു വെറുതെ ആശംസകല്‍ പുണ്യവാളന്‍

    ReplyDelete
  7. നല്ല കവിത - സതീശന്റെ ഓരോ കവിതയും ഓരോ അനുഭവമാകുന്നു

    ReplyDelete
  8. മോക്ഷം കിട്ടാന്‍ കൊണ്ടാക്കിയതല്ലേ..?

    ReplyDelete