add

Monday, February 6, 2012

വിചാരണ

എന്റെ ഉടലളവുകളെ പറ്റി എഴുതിക്കൂടെ ,
ചുണ്ടിലെ ചുബനത്തിന്റെ മധുരത്തെ പറ്റി.
എന്തിനെന്‍ പൂര്‍വാശ്രമത്തിലെ -
ചോരതുപ്പി മരിച്ച കാമുകനെ ഓര്‍മ്മപ്പെടുത്തുന്നു .?
എന്തിനു വേദനകള്‍ ആഘോഷമാക്കുന്നു .?
സോമാലിയയിലെ വിശപ്പു തിന്ന വിളകളെ ,
ഭ്രൂണത്തിലെന്നോ മരിച്ച കുഞ്ഞിനെ ,
കാട്ടി അറപ്പിക്കരുത് .
വസന്തത്തിന്റെ ഇടിമുഴക്കം കേള്‍പ്പിച്ചു
പേടിപ്പിക്കരുത് .
നിന്റെ മുറിവിലെ നീറ്റുന്ന വേദന
ഞങ്ങളില്‍ പടര്‍ത്തരുത് .


പ്രതിക്കൂട്ടിലെ ഉത്തരം

കൊടും പാപികളെ ദൈവം
കവിയായി ജനിപ്പിക്കുമത്രേ
ദൈവം കാണാത്ത കാഴ്ചകള്‍ കാണാന്‍
ആരുമറിയാത്ത വേദനകള്‍
ദൈവത്തിന്റെ കണക്കില്‍ പെടാറില്ലല്ലോ ..!!

36 comments:

  1. കവി വിചാരണ ചെയ്യപെടുമ്പോള്‍

    ReplyDelete
  2. വിചാരണ തുടരുന്നു ...
    "മധുരട്ടെ","അറപ്പിക്കരുത്"

    ReplyDelete
    Replies
    1. വിചാരണ തുടരട്ടെ ..തിരുത്തിയിട്ടുണ്ട് ..അറപ്പിക്കരുത് (അറപ്പ് ഉണ്ടാക്കരുത് ) എന്ന് തന്നെയാണ് എഴുതിയത് ..
      ഒരു പാട് നന്ദി

      Delete
  3. മഹാമോശം എന്ന് പറഞ്ഞു കൊടും പാതകം ചെയ്യാന്‍ ആവേശത്തോടെ വന്നവനാണ് ഞാന്‍ എന്റെയും മനസ് നീ മാറ്റിയല്ലോ ..... അപ്പൊ നിന്നെ സൂക്ഷിക്കണം

    കൊടും പാപികളെ ദൈവം
    കവിയായി ജനിപ്പിക്കുമത്രേ
    ദൈവം കാണാത്ത കാഴ്ചകള്‍ കാണാന്‍


    കവി എന്നാല്‍ കാലത്തിനു മുന്നേ നടക്കുന്നവന്‍ എന്നല്ലേ ...

    അപ്പൊ പലതും കാണും കേള്‍ക്കും പകര്‍ത്തും സതീശാ .......

    അപ്പൊ നീയും ഒരു കൊടും പാപിയായാണ് ....

    ഈ പാപമോക്കെ നീ എങ്ങനെ തീര്‍ക്കും !!

    ReplyDelete
  4. "നിന്റെ വേദനകള്‍ കാണിച്ചു എന്റെ സ്വാര്‍ഥതകളെ നീ അസ്വസ്ഥമാക്കരുത്.."അല്ലേ ?
    'വിചാരണ' അവസാനവരികളില്‍ ദൈവത്തോടുള്ള പ്രതിഷേധമാകുന്നുവോ ?
    ആശംസകള്‍ !

    ReplyDelete
    Replies
    1. ദൈവത്തോട് മാത്രമല്ല സമൂഹത്തോടും ..
      അഭിപ്രായത്തിന് നന്ദി മാഷെ ..

      Delete
  5. കവിയെന്നാല്‍ വേദനകളുടെ പാട്ടുകാരന്‍ മാത്രമാണോ?
    അവന്‍ സ്വപ്നങ്ങളുടെ കൂട്ടുകാരന്‍ കൂടിയല്ലേ?
    ദൈവത്തിന് നേരേ വാ, നേരേ പോ മാത്രമേ അറിയൂ.
    കവിയെ ദൈവം സൃഷ്ടിച്ചത് വളഞ്ഞ വഴിയില്‍ ചിന്തിക്കാനും, വളച്ചൊടിച്ച് അവതരിപ്പിക്കാനും കൂടിയാണ്. കഴിഞ്ഞ ജന്മത്തില്‍ പാപി ആയിരുന്നവന്‍ ഈ ജന്മത്തില്‍ കവി ആവില്ല, കാരണം ഈ ജന്മം തന്നെ അവന്‍....

    ReplyDelete
  6. കൊടും പാപികളെ ദൈവം
    കവിയായി ജനിപ്പിക്കുമത്രേ
    ദൈവം കാണാത്ത കാഴ്ചകള്‍ കാണാന്‍
    ആരുമറിയാത്ത വേദനകള്‍
    ദൈവത്തിന്റെ കണക്കില്‍ പെടാറില്ലല്ലോ ..!!

    കവിത ഇഷ്ടമായി...
    ആശംസകള്‍..

    ReplyDelete
  7. പുണ്യവാന്‍മാര്‍ക്കിടയില്‍ പാപികളാകാന്‍ ഇങ്ങനെ കുറച്ചു പേര്‍.

    നല്ല ആശയം.

    ReplyDelete
  8. പുണ്യവാന്‍മാര്‍ക്കിടയില്‍ പാപികളാകാന്‍ ഇങ്ങനെ കുറച്ചു പേര്‍.

    നല്ല ആശയം.

    ReplyDelete
  9. കൊടും പാപികളെ ദൈവം
    കവിയായി ജനിപ്പിക്കുമത്രേ....-നല്ല തിളക്കമുള്ള ഒരു കല്‍പ്പനയാണിത് -

    ഭംഗിയായി എഴുതി.

    ReplyDelete
  10. ആരുമറിയാത്ത വേദനകള്‍ പകര്‍ത്തും കവിശ്രേഷ്ഠാ നീ പകര്‍ത്തൂ
    മനുഷ്യകുലത്തിന്‍ നരകതുല്യം വേവും മനുഷ്യവേദനകള്‍, യാതനകള്‍.,. മൃഗതുല്യര്‍തന്‍ നീച ലീലാവിലാസങ്ങള്‍,കൊടും ക്രൂരതകള്‍.,.
    സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായ് സദ്മാര്‍ഗ്ഗം വിട്ടുചെയ്യും ദുഷ് വൃത്തികള്‍,.
    തുടരൂ.... രചനകള്‍ തീര്‍ക്കും നിങ്ങള്‍ക്കായി ദൈവം നന്മ തന്‍ സ്വര്‍ഗ്ഗം.
    പാപികളല്ല നിങ്ങള്‍,പാവങ്ങള്‍ തന്‍ കണ്ണീരൊപ്പോര്‍,!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  11. കവി മന കണ്ണില്‍ കണ്ടു ഭാവന കൊണ്ട് പാടുന്നവന്‍
    അക്ഷരങ്ങളെ കുറച്ചു ആശയത്തെ കൂട്ടുന്നവന്‍

    ചുരുക്കി പറഞ്ഞാല്‍ ഇല്ലാത്തത് ഉണ്ടാക്കി പറയുന്നവന്‍ കൂട്ടി പറയുന്നവന്‍

    ReplyDelete
  12. ഓര്‍മ്മകള്‍ മനുഷ്യന്റെ നിസ്സഹായതയാണ്.മറക്കാന്‍ ശ്രമിക്കുന്നതാണ് ഓര്‍മ്മകള്‍ നിലനില്‍ക്കാന്‍ കാരണം എന്ന് മനുഷ്യന്‍ ഓര്‍ക്കുക തന്നെയില്ല.കവികള്‍ മുറിവുകള്‍ കരിക്കാന്‍ ശ്രമിക്കാറില്ല.അത് തന്നെയാണ് കവിയുടെ വിജയവും ജീവിതപരാജയവും

    ReplyDelete
  13. "..കൊടും പാപികളെ ദൈവം
    കവിയായി ജനിപ്പിക്കുമത്രേ...!"

    അല്ലേലും നീയൊരു മഹാ.. 'കവി' തന്നെയാ..!!
    നിന്റെ മഹാ പാപങ്ങൾ തുടരുക. വേണ്ടുവോളം...!!

    ആശംസകൾ കുട്ടാ..!!

    ReplyDelete
  14. എന്റെ ഉടലളവുകളെ പറ്റി എഴുതിക്കൂടെ ,
    ചുണ്ടിലെ ചുബനത്തിന്റെ മധുരത്തെ പറ്റി.
    എന്തിനെന്‍ പൂര്‍വാശ്രമത്തിലെ -
    ചോരതുപ്പി മരിച്ച കാമുകനെ ഓര്‍മ്മപ്പെടുത്തുന്നു .?

    ReplyDelete
  15. നല്ല ഭാവന...വളരെ ഇഷ്ടായി ട്ടൊ...ആശംസകള്‍..!

    ReplyDelete
  16. ഏറെ ഇഷ്ടമായി..അനുവദിക്കുമെന്ന പ്രതീക്ഷയിൽ ഇത് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ( ഫേസ് ബുക്ക് )പങ്കുവെക്കുന്നു

    ReplyDelete
  17. aashayam manoharam..kavithakku moovanthi niram.. :)

    ReplyDelete
  18. കവിത ഇഷ്ടമായി കെട്ടോ.....

    ReplyDelete
  19. വിഡ്ഢിമാന്റെ പോസ്റ്റ്‌ കണ്ടു വന്നതാ (മ ഗ്രൂപ്പില്‍ നിന്ന് )കവിതയുടെ പൂന്തേന്‍ നുകരാന്‍ ,നഷ്ടമായില്ല ഇവിടം വരെ വന്നത് ,ഇനിയും കാണാം ,അല്ലേല്‍ വേണ്ടാ ,ഞാന്‍ പോണില്ല ,

    ReplyDelete
  20. നെഞ്ചില്ലേ നീറുന്ന വേദനകള്‍ ആണ് വരികളായ് തൂലികയിലെത്‌ന്നത്
    ഏതു ജന്‍മം ചെയ്ത പാപമോ എന്നറിയില്ല ആ ചൂളയില്‍ എന്നും ഞാന്‍ ഉരുകുന്നു,,

    വളരെ നന്നായിട്ടുണ്ട് സതീഷ്‌ ....ആശംസകള്‍

    ReplyDelete
  21. ഇല്ല കവിയായിട്ടു പിറന്നവന്‍ കപിയായി മാറുകയാണല്ലോ സതീശാ കൊള്ളാം നല്ല കവിത

    ReplyDelete
  22. എന്തിനെന്‍ പൂര്‍വാശ്രമത്തിലെ -
    ചോരതുപ്പി മരിച്ച കാമുകനെ ഓര്‍മ്മപ്പെടുത്തുന്നു..?

    ശരിയാണ്-വിഷയം സ്വപ്നങ്ങളും നഷ്ടങ്ങളും മാത്രമാകാറുണ്ട് പലപ്പോഴും.
    മാറേണ്ടത് ചിന്തയാണ്, സാമൂഹ്യജീവിയെന്നതിന് നീതിയുക്തമായത്.

    ReplyDelete
  23. എന്റെ ഉടലളവുകളെ പറ്റി എഴുതിക്കൂടെ ,
    ചുണ്ടിലെ ചുബനത്തിന്റെ മധുരത്തെ പറ്റി.
    എന്തിനെന്‍ പൂര്‍വാശ്രമത്തിലെ -
    ചോരതുപ്പി മരിച്ച കാമുകനെ ഓര്‍മ്മപ്പെടുത്തുന്നു .?

    നിങ്ങൾ ഉടലളവുകളേക്കുറിച്ചും ചുണ്ടിലെ ചുംബനത്തിന്റെ മാധുര്യത്തെ പറ്റിയും എഴുതൂ. അതൊക്കെ വായിച്ച് ഞങ്ങളൊന്ന് പുളകം കൊള്ളട്ടെ. നല്ല കവിത ട്ടോ. ആശംസകൾ.

    ReplyDelete
  24. എഴുതിക്കോളൂ , ആര് പറഞ്ഞു എഴുതെന്ടെന്നു...
    മഹാപാപങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
    :)

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. വളരെ നന്നായിട്ടുണ്ട് ..

    ReplyDelete
  27. എല്ലാവര്ക്കും നന്ദി ..

    ReplyDelete
  28. കൊടും പാപികളെ ദൈവം
    കവിയായി ജനിപ്പിക്കുമത്രേ...............heheheh

    ReplyDelete
    Replies
    1. ആരുമറിയാത്ത വേദനകള്‍
      ദൈവത്തിന്റെ കണക്കില്‍ പെടാറില്ലല്ലോ ..!! ഇതിനോട് യോചിപ്പില്ല

      Delete
    2. കൊടും പാപികളെ ദൈവം
      കവിയായി ജനിപ്പിക്കുമത്രേ...!"

      adyam sradhikapedunnath ee varikal thanneyanennathil samsayamilla satheesan. but papabharamillathe thala uyarthi pidichu thanneyanu kavikal nadakunnath

      Delete
  29. എന്തൊക്കെയോ പറയണമെന്നുണ്ട് മാഷെ പക്ഷെ എന്ത് പറഞ്ഞാലാ ഈ നല്ല അഭിപ്രായങ്ങളില്‍ നിന്നും എന്റെ അഭിപ്രായത്തെ എടുത്തു കാട്ടുക എന്നറീല ...നന്നായിടുണ്ട് വായിച്ചു ഓരോന്നും ..രംസീക്കാന്റെ അടുത്ത് നിന്നാ ലിങ്ക് കിട്ടിയത് ഇല്ല്യച്ചാല്‍ നഷ്ടമാവുംയിരുന്നു

    ReplyDelete