Thursday, February 23, 2012

മുറിക്കവിതകൾ 3

1.പുകയുന്നവ.

ചുണ്ടിനും വിരലിനും അപ്പുറത്തെ തീയുടെ അകലം കുറയുന്നു
ചിന്തകള്‍ക്ക് കനം വെയ്ക്കുന്നു ..!!
പൊലിഞ്ഞ സ്വപ്‌നങ്ങള്‍ പെറുക്കി കൂട്ടുമ്പോള്‍,
മുറിവുകളുടെ വ്യാസം അളന്നു തിട്ടപ്പെടുത്തുമ്പോള്‍,
നഷ്ട പ്രണയത്തിന്റെ ആത്മാവ് തേടുമ്പോള്‍,
കരിഞ്ഞു പോയവയുടെ കണക്കെടുക്കുമ്പോള്‍,
ചിന്തകള്‍ക്ക് കനം വെയ്ക്കുന്നു ..!!
ഞാന്‍ എരിഞ്ഞു തീരുന്നു...

2.കളഞ്ഞുപോയത്.

ഹൃദയത്തിനടുത്ത മേല്‍ക്കീശയില്‍ തന്നെയാണ് എടുത്തു വച്ചത് .
വില മതിക്കാനാവാതെ അന്തിചിരുന്നിട്ടുണ്ട് പലപ്പോഴും .!
എന്നിട്ടും നിന്നെ കളഞ്ഞു പോയതെങ്ങനെ ..??
നഷ്‌ടമായ വഴികളില്ലെല്ലാം വെറുതെ തിരയാറുണ്ട്
നിന്റെ സൌഹൃദത്തിന്റെ ആ ഒറ്റ നാണയത്തെ..!!

3.തോല്‍വി.

വെയില്‍ പൊട്ടുണങ്ങി മഴച്ചിന്തു ചിരിച്ചപ്പോഴെപ്പോഴോ
ഞങ്ങള്‍ പ്രണയിച്ചു തുടങ്ങി .
പിന്നെ എപ്പോഴോ പിരിഞ്ഞു .!
വീണ്ടും പരസ്പരം കാണാതെ പ്രണയിച്ചുകൊണ്ടേയിരുന്നു ....
വീണ്ടും വീണ്ടും തോറ്റുകൊണ്ടേയിരുന്നു ..!!!

4.ആത്മസുഹൃത്തിന്.

"വല്ലാതെ മെലിഞ്ഞു "- അമ്മ .
"എനിക്കെന്താ കൊണ്ടുവന്നെ.?" - അനിയത്തി .
മൌനത്തിന്റെ കുപ്പായമിട്ട് - അച്ഛന്‍ .
"വീണ്ടും വാക്ക് തെറ്റിച്ചു"- കാമുകി .
"എന്നാ മടക്കം .?"- അയല്‍ക്കാരന്‍ .
നീ മാത്രം ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല,
കാരണം നമ്മള്‍ രണ്ടും രണ്ടല്ലല്ലോ.

39 comments:

 1. പുകവലി ആരോഗ്യത്തിനു ഹാനികരം ....പുകയുന്നവയും .

  ReplyDelete
 2. എന്താ പറയുക... എല്ലാം ഒന്നിനൊന്നു മെച്ചം...
  എല്ലാം അര്‍ത്ഥ പൂര്‍ണമായ വരികള്‍...

  സ്നേഹാശംസകള്‍...

  ReplyDelete
 3. കുഞ്ഞു കവിതകളുടെ ഒരു ആഘോഷം ആണല്ലൊ...നന്നായിരിയ്ക്കുന്നു ട്ടൊ, എല്ലാം ഇഷ്ടായി...!

  ReplyDelete
 4. "എന്നാ മടക്കം.?"
  നാട്ടില്‍ വന്നാല്‍ കേള്‍ക്കുന്ന ഈ വാക്കിനോടാണ് വെറുപ്പുമുഴുവന്‍,.
  നന്നായിരിക്കുന്നു രചന.

  ReplyDelete
 5. നോസ്റ്റൂ............
  എന്നുവച്ചാല്‍ നൊസ്റ്റാള്‍ജിയ.....

  ReplyDelete
 6. അവസ്സാന വരികള്‍ മനോഹരം
  ആശയത്തേ സമീപിച്ച രീതി
  അഭിനന്ദമര്‍ഹിക്കുന്നു ..

  വാക്കില്‍ നിന്നടര്‍ന്ന് പൊയത് !
  നഷ്ടമായത്തിന്റെ ആത്മാവ്
  തേടുമ്പൊള്‍ സ്വയമെരിയുന്ന മനസ്സ് ..

  ഉള്ളില്‍ കരുതലോടെ കാത്തിട്ടും
  ഹൃത്തിലെടുത്ത് വച്ചിട്ടും
  ഇന്നലെയുടെ മഴയില്‍
  അവ അലിഞ്ഞു പൊയതെങ്ങൊട്ട് ..

  എന്നൊ പിരിഞ്ഞിട്ടും
  തൊല്‍വിയുടെ സുഖമറിയാന്‍
  എന്ന പൊലെ പ്രണയസുഖത്തില്‍
  വീണ്ടും വീണ്ടും തോല്‍ക്കുന്നു ..

  പ്രീയ സഖേ നിനക്ക് സാമ്യം നീ മാത്രം
  നീയും ഞാനും രണ്ടല്ല ഒന്നല്ല
  ഒരു ഹൃദയമല്ല ! നീ ഞാന്‍ തന്നെ ..

  ഇഷ്ടമായീ ഒരുപാട് ..

  ReplyDelete
  Replies
  1. ഒരുപാടു നന്ദി ഈ വിശദമായ വായനക്കും അഭിപ്രായത്തിനും ...

   Delete
 7. നീ മാത്രം ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല,
  കാരണം നമ്മള്‍ രണ്ടും രണ്ടല്ലല്ലോ.
  അതാണ്‌.......

  ReplyDelete
 8. ഞാനും ഒന്നും പറയുന്നില്ല പറയുന്നുമില്ല !!

  ഐ ലവ് യു ഡാ .. :)

  ReplyDelete
 9. കരിഞ്ഞു പോയവയുടെ കണക്കെടുക്കുമ്പോള്‍,
  ചിന്തകള്‍ക്ക് കനം വെയ്ക്കുന്നു ..!!

  ആശംസകള്‍ .. എല്ലാം നന്നായിരിക്കുന്നു... എന്നെ പോലെ നഷ്ടങ്ങളാണ് കൂടുതല്‍ അല്ലെ? .......

  ReplyDelete
  Replies
  1. നഷ്ടങ്ങളില്‍ നിന്നാണ് പലപ്പോഴും ഊര്‍ജം ഊറ്റുന്നത്...

   Delete
 10. 1) വല്ലപ്പോഴാണങ്കിലും,'വലി' വേണ്ടാന്ന് പണ്ടേഞാൻ പറഞ്ഞതല്ലേ..!
  ഇപ്പളാ..പുത്തിയുദിച്ചത്..? ഇദോടെ.നിർത്തിക്കോണം..!!

  2) പ്രണയാവസാനം,മാസാവസാനം..!ഒറ്റനാണയമെങ്കിലും കിട്ട്യായാമതിയാർന്നു..!!

  3)നീയെന്തിനാ ലവൾടെ കാര്യമിങ്ങനെ എപ്പോഴുമെപ്പോഴും..?..മറന്നേക്കൂ.മഹനേ..!!

  4) നാട്ടിപ്പോവ്വാനു പറഞ്ഞപ്പളേ പ്രതീക്ഷിച്ചിരുന്നു, വരുമ്പോൾ ഇതുപോലൊന്ന്..!!

  ചെന്നൈ ആയാലും,തുഫായ് ആയാലും,പ്രവാസി എന്നും പ്രവാസി തന്യാ..!!

  ഇഷ്ടായടാ..മുത്തേ..!
  ഒത്തിരിയാശംസകൾ..!!!

  ReplyDelete
 11. എന്തിനാണ് കുറേ അധികം? ഇത്തിരി വാക്കുകളില്‍ ഒത്തിരി ചിന്ത.ഭാവനയുടെ താരുണ്യം തുടിക്കുന്ന വരികള്‍ ....

  ReplyDelete
 12. അസ്സലായീ പറഞ്ഞാലധികമാവില്ലാ!

  ReplyDelete
 13. നഷ്‌ടമായ വഴികളില്ലെല്ലാം വെറുതെ തിരയാറുണ്ട്
  നിന്റെ സൌഹൃദത്തിന്റെ ആ ഒറ്റ നാണയത്തെ..! നന്നായിട്ടുണ്ട്.... ആശംസകള്‍

  ReplyDelete
 14. പതിവുപോലെ എല്ലാം നല്ലതാക്കി.അഭിനന്ദനങ്ങള്‍......

  ReplyDelete
 15. വെയില്‍ പൊട്ടുണങ്ങി മഴച്ചിന്തു ചിരിച്ചപ്പോഴെപ്പോഴോ
  ഞങ്ങള്‍ പ്രണയിച്ചു തുടങ്ങി .
  പിന്നെ എപ്പോഴോ പിരിഞ്ഞു .!
  വീണ്ടും പരസ്പരം കാണാതെ പ്രണയിച്ചുകൊണ്ടേയിരുന്നു ....
  വീണ്ടും വീണ്ടും തോറ്റുകൊണ്ടേയിരുന്നു ..!!!


  ഈ വരികൾ ഹൃദയത്തിൽ കൊണ്ടു. കാരണം അത്തരമൊരു അവസ്ഥ പറഞ്ഞാൽ, കേൾക്കുന്നവർക്ക് മനസ്സിലാവണമെന്നില്ല. ആശംസകൾ.

  ReplyDelete
 16. എല്ലാം ഒന്നിനൊന്നു മികച്ചത് ചിന്തനീയം ആശംസകള്‍

  ReplyDelete
 17. സതീശന്‍,
  നന്നായിട്ട് സുഹൃത്തേ ഈ എഴുത്ത്..ആയിരം പക്ഷികള്‍ ഒന്നിച്ചു ബോധത്തിലും ചിന്തയിലും കലപില കൂട്ടുമ്പോള്‍ അക്ഷരങ്ങളിലൂടെ അതൊക്കെ വരച്ചെടുക്കാന്‍, ഈ ലോകത്തോട്‌ വിളിച്ചു പറയാന്‍ കഴിയട്ടെ ..ആശംസകള്‍..
  സ്നേഹത്തോടെ മനു..

  ReplyDelete
 18. ലളിതമായ വാക്കുകളില്‍ വല്യ അര്‍ത്ഥങ്ങലുമായി വീണ്ടും താന്കള്‍ മാസ്മരികത സൃഷ്ടിക്കുന്നു.

  മൌലീകത കാത്തു സൂക്ഷിക്കുക.
  നന്ദി, മാഷേ.

  ReplyDelete
 19. കൊള്ളാം സതീശ ..അവസാനത്തെ കവിതയില്‍ നൊബരം തോന്നി ട്ടോ ..സൌഹ്രേദം തണല്‍ ആണ് .

  ReplyDelete
 20. Dear satheeshan, നന്നായി.
  പ്രത്യേകിച്ചും " കളഞ്ഞുപോയത് "
  അതിനു നല്ല ആഴം.

  ReplyDelete
 21. ഇതില്‍ അവസാന കവിതയും രണ്ടാമത്തെ കവിതയും കൊള്ളാം ,
  കളഞ്ഞുപോയത് ശരിക്കും അസലായിട്ടുണ്ട്
  കുഞ്ഞു കവിതകള്‍ ഇന്നിയും എഴുതാന്‍ സാധികട്ടെ .....

  ReplyDelete
 22. ആരെയും പെരെടുത്തുന്നു പറയുന്നില്ല ..
  വായനക്കും അഭിപ്രായത്തിനും നന്ദി ..

  ReplyDelete
 23. വളരെ നന്നായിട്ടുണ്ട്

  ReplyDelete
 24. ഒന്നും നാലും ഒരുപാടിഷ്ടമായി....
  പുക്യെ മുന്നോട്ടാഞ്ഞ് തീപ്പൊരി വിരലിനോടും ചുണ്ടിനോടും അടുക്കുന്നത് വിഡ്ഡികളുടെ ചിന്തകൾക്ക് കനം വയ്പ്പിക്കാനല്ലേ.....പക്ഷേ...ആ തീ ആഹരിയ്ക്കുന്നതോടെ ഒരുവൻ മഹാനാകുന്നു.തീ വിഴുങ്ങി,തീ ഊതി തീ ഛർദ്ദിച്ച്,തീ വിരേചിച്ച് അവൻ അമരനാകുന്നു.

  ചിന്തകൾക്ക് കനം വയ്പ്പിച്ചതിനു നന്ദി.ആശംസകൾ.

  ReplyDelete
 25. വാക്കിന്റെ വിരുതുകള്‍ എന്ന് കാട്ടകട പറഞ്ഞത് ഞാന്‍ ഇവിടെ വെച്ചു

  ReplyDelete
 26. വ്യത്യസ്തമായ ഒരു വായനാനുഭവം .ഇഷ്ടപ്പെട്ടു.
  വീണ്ടും വായിക്കാന്‍ തോന്നുന്നു.കളഞ്ഞുപോയത്,ആത്മസുഹൃത്തിന് ഈ കവിതകള്‍ വളരെ ഇഷ്ടപ്പെട്ടു
  ആശംസകള്‍ . നന്ദി

  ReplyDelete
 27. അര്‍ത്ഥ പൂര്‍ണമായ വരികൾ..
  ഇഷ്ട്മായി

  ReplyDelete
 28. പുകഞ്ഞൊടുങ്ങാത്ത വരികൾ. പുകയ്ക്കുന്ന ചിന്തകൾ...
  വ്യത്യസ്തമായ അനുഭവം. നന്നായി കവിതകൾ.
  ആശംസകൾ

  ReplyDelete
 29. കൊച്ചു കവിതകള്‍ ഹൃദയ സ്പര്ശിയാണ്

  ReplyDelete
 30. ഒടുവിലത്തെ വരികള്‍ ഗംഭീരമായി

  ReplyDelete
 31. 2.കളഞ്ഞുപോയത്.... പിന്നെ ആത്മസുഹൃത്തും.. ഗംഭീരം... കളഞ്ഞുപോയത്.. എന്റെ അനുഭവം...

  ReplyDelete