add

Friday, February 1, 2013

മുറിവുകൾ വിരിയുന്നതു.

ചില മുടന്തൻ രാത്രികളിൽ
ഒരു ഓർമ്മക്കാറ്റ്‌
കരളിൽ നിന്നും
വീശിതുടങ്ങും .
വല്ലാതെ മുറിവു മണക്കും.
എവിടെയാണെന്നു
തിരഞ്ഞു നോക്കും.

നിനക്കായ്‌ പെയ്തൊരു ,
മഴയിലെ മണ്ണു മണം -
സ്കൂൾ മുറ്റത്തെ പാലച്ചോട്ടിൽ
ചെരിഞ്ഞിരിക്കും.
തൊട്ട്‌ കളിക്കാൻ കൂട്ടാഞ്ഞിട്ടാവാം,
ആരോ കരഞ്ഞതു പോലെ തോനും.
ഏതൊ പ്രണയ ലേഖനത്തിലെ -
പാതിമുറിഞ്ഞൊരുവാക്കു വന്നു -
കുശലം ചോദിക്കും.

ഭൂതകാലത്തുനിന്നും
നാട്ടുമാവിനെറിഞ്ഞ
ഒരു കല്ല്,
ഉന്നം തെറ്റി എന്റെ
നെറ്റിയിൽ പതിക്കും.

പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട്‌
ഒരു പക്ഷി
ദിക്കു മാറി തെക്കോട്ടു പറക്കും.
അപ്പൊഴെക്കും
പരിചയമുള്ള ആരുടെയൊ,
കുപ്പിവള പൊട്ടിയിരിക്കും.
ഒരു മുറിവു വിരിഞ്ഞിരിക്കും.

30 comments:

  1. ഓര്‍മ്മകള്‍ മുറിവുകള്‍

    ReplyDelete
    Replies
    1. ആഹാ,,,,,

      ഭൂതകാലത്തില്‍ നിന്നും നാട്ടുമാവിനെറിഞ്ഞൊരു കല്ലും ...
      അത് തിരുനെറ്റിയില്‌ തരുന്ന ദിവ്യമായ മുറിവും ...മനോഹരം സതീശന്‌

      Delete
  2. ഓര്‍മ്മക്കാറ്റ്

    ReplyDelete
  3. മുറിവുകള് അങ്ങനെ നീറി നീറി കിടക്കട്ടെ.....

    ReplyDelete
  4. ഭൂതകാലത്തുനിന്നും
    നാട്ടുമാവിനെറിഞ്ഞ
    ഒരു കല്ല്,
    ഉന്നം തെറ്റി എന്റെ
    നെറ്റിയിൽ പതിക്കും.

    പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട്‌
    ഒരു പക്ഷി
    ദിക്കു മാറി തെക്കോട്ടു പറക്കും.
    അപ്പൊഴെക്കും
    പരിചയമുള്ള ആരുടെയൊ,
    കുപ്പിവള പൊട്ടിയിരിക്കും.
    ഒരു മുറിവു വിരിഞ്ഞിരിക്കും

    FOR THIS BEAUTIFUL LINES ... I'M GIVING YOU A WAAAAAAARM HUG..

    ശുഭാശംസകൾ.......

    ReplyDelete
  5. REALLY SORRY FOR NOT ASKING UR PERMISSION...HA...HA...HA...

    ReplyDelete
  6. "പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട്‌
    ഒരു പക്ഷി
    ദിക്കു മാറി തെക്കോട്ടു പറക്കും.
    അപ്പൊഴെക്കും
    പരിചയമുള്ള ആരുടെയൊ,
    കുപ്പിവള പൊട്ടിയിരിക്കും.
    ഒരു മുറിവു വിരിഞ്ഞിരിക്കും...."
    ___________ദിശ തെറ്റാത്ത പറക്കല്‍ അല്ലേ?അപ്പോഴും 'ചിരിക്കുന്ന വളപ്പൊട്ടുകള്‍ 'ഒരു പക്ഷെ,നമുക്ക് വിധിച്ച ആശ്വാസമായിരിക്കും !

    ReplyDelete
    Replies
    1. നന്ദി മാഷെ വായനയ്ക്ക് ,മറക്കാതെ ഇവിടെ വന്നു രണ്ടു വാക്ക് പറയുന്നതിന് ..
      സ്നേഹത്തോടെ .

      Delete
  7. എന്നൊ എപ്പൊഴോ നഷ്ടമായി പൊയ ചിലതിന്റെ
    നോവു മണക്കുന്ന വരികള്‍ ...
    ഗതകാലത്തിനപ്പുറത്ത് നിന്നും നിന്നിലേക്ക്
    പാറി പറക്കുന്നൊരു പ്രണയകാറ്റ് ..
    സ്കൂള്‍ വരാന്തകളില്‍ നിന്നെ നനച്ച മഴകുളിര്‍..
    തിരുനെറ്റിയില്‍ നിന്നും ഹൃദയത്തിലേക്ക് പടര്‍ന്ന്
    കിടക്കുന്നൊരു നീറുന്ന ഓര്‍മയുടെ തുണ്ട് ..
    മനസ്സും പ്രണയവും കൂര്‍ത്ത വളപൊട്ടിനാല്‍
    വീണ്ടും വീണ്ടും മുറിപെടുന്നു ..

    ReplyDelete
  8. പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട്‌
    ഒരു പക്ഷി
    ദിക്കു മാറി തെക്കോട്ടു പറക്കും.
    അപ്പൊഴെക്കും
    പരിചയമുള്ള ആരുടെയൊ,
    കുപ്പിവള പൊട്ടിയിരിക്കും.
    ഒരു മുറിവു വിരിഞ്ഞിരിക്കും.

    Good.

    ReplyDelete
  9. നൊമ്പരം മണക്കുന്ന വരികള്‍ ..... വളരെ നന്നായിരിയ്ക്കുന്നു. ആശംസകള്‍ ....

    ReplyDelete
  10. Ninakkayi peythoru mazhayile mannu manam

    ReplyDelete
  11. നൊമ്പരം കൂടുകൂട്ടിയ
    വരികള്‍

    ആശംസകള്‍

    ReplyDelete
  12. വായനയ്ക്ക്കൂ ,അഭിപ്രായത്തിനു ,കൂടെ മുറിഞ്ഞതിനു -
    എല്ലാവര്‍ക്കും നന്ദി .
    ആരെയും പേരെടുത്തു പറഞ്ഞു തീര്‍ക്കുന്നില്ല ഒന്നും .
    സ്നേഹത്തോടെ .....

    ReplyDelete
  13. നല്ല വരികള്‍

    ReplyDelete
  14. തൊട്ട്‌ കളിക്കാൻ കൂട്ടാഞ്ഞിട്ടാവാം,
    ആരോ കരഞ്ഞതു പോലെ തോനും....
    vallathoru nishkalankatha anubhavappettu... mukham veerppichu,muttukalil kaimuttoonni pinangiyirikunna oru balyam munpil vannu mizhi nanachathu poley...

    ReplyDelete
  15. ലളിത സുന്ദരമായ വരികള്‍...

    ReplyDelete
  16. കാറ്റിലും ഓര്‍മ്മകള്‍

    ReplyDelete
  17. നാട്ടുമാവിനെറിഞ്ഞ
    ഒരു കല്ല്,
    ഉന്നം തെറ്റി എന്റെ
    നെറ്റിയിൽ പതിക്കും.

    അപ്പൊഴെക്കും
    ഒരു മുറിവു വിരിഞ്ഞിരിക്കും.....സുന്ദരം

    ReplyDelete
  18. ഭൂതകാലത്തുനിന്നും
    നാട്ടുമാവിനെറിഞ്ഞ
    ഒരു കല്ല്,
    ഉന്നം തെറ്റി എന്റെ
    നെറ്റിയിൽ പതിക്കും............അപ്പോഴേക്കും ഒരു കവിത വിരിഞ്ഞിരിക്കും .ആശംസകള്‍

    ReplyDelete
  19. നൊമ്പരം മണക്കുന്ന കാറ്റ് ..ഇടയ്ക്കിടെ വീശുന്നുണ്ടോ?
    നന്നായിട്ടുണ്ട്
    ആശംസകൾ നേരുന്നു

    ReplyDelete
  20. ഭൂതകാലത്തുനിന്നും
    നാട്ടുമാവിനെറിഞ്ഞ
    ഒരു കല്ല്,
    ഉന്നം തെറ്റി എന്റെ
    നെറ്റിയിൽ പതിക്കും.

    പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട്‌
    ഒരു പക്ഷി
    ദിക്കു മാറി തെക്കോട്ടു പറക്കും.
    അപ്പൊഴെക്കും
    പരിചയമുള്ള ആരുടെയൊ,
    കുപ്പിവള പൊട്ടിയിരിക്കും.
    ഒരു മുറിവു വിരിഞ്ഞിരിക്കും..... അതെ ഓർമ്മകൾ പ്രത്യേകിച്ച് നഷ്ടമായാ ഓർമ്മകൾ മുറിവുകളന്നെയാണ്

    ReplyDelete
  21. മനോഹരം
    അഭിനന്ദനങ്ങൾ

    ReplyDelete
  22. മനോഹരം
    അഭിനന്ദനങ്ങൾ

    ReplyDelete