add

Thursday, June 23, 2016

മറന്നു പോയൊരാൾ




ഓർക്കുകയാണു,
എന്നോ മറന്നു പോയ ഒരു സുഹൃത്തിനെ.
മെല്ലിച്ച മുഖവും
ചാര കണ്ണും
ചിരിയും 
എല്ലാം ഓർത്തെടുക്കുകയാണു.

ചുണ്ടിലെ പാട്ടു,
മുഷ്ടി ചുരുട്ടിയ മുദ്രാവാക്യം ,
പാലിക്കപെടാതെ പോയ വാക്കു
എന്നിങ്ങനെ ഓരോന്നു കയറി വരികയാണു ( ഒരാവശ്യവുമില്ലാതെ ).

ഇപ്പോൾ എവിടെ 
ആവുമെന്നും 
എന്നെയും 
ഓർക്കുന്നുണ്ടാവുമോ എന്നും 
ഓർത്തപ്പോൾ 
ഒരു സങ്കടം വന്നു
മുറുക്കെ കെട്ടിപ്പിടിക്കുന്നു.
വിട്ടു പോവല്ലെ 
എന്നു കരയുന്നു.

പെട്ടന്നു
എവിടെയോ മറന്നു വച്ച എന്നെത്തന്നെ ഓർമ്മ വരുന്നു . 

( ഈ ലക്കത്തെ ഇ മഷിയിൽ വന്നതു ) 
http://emashi.in/jun-2016/

4 comments:

  1. എന്നെത്തിരയുന്ന ഞാന്‍.......
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. തന്നെ തിരയുന്ന ഓർമ്മകൾ, നന്നായിരിക്കുന്നു....

    ReplyDelete
  3. ഉടലിനുഭാരമാവുന്ന നഷ്ടങ്ങളും;വീണ്ടെടുക്കലുകളും. :)

    ReplyDelete
  4. ഇതൊക്കെ ഇങ്ങനെ ഒരാവശ്യവുമില്ലാതെ വീണ്ടും വീണ്ടും ഓർത്താണ് എവിടെയോ മറന്നുവെച്ച എന്നെത്തന്നെ തേടി ഞാനും ഈ വഴിയൊക്കെ വന്നത്.. :)

    ReplyDelete